ഷിബു ബേബി ജോണ്‍ ആര്.എസ്.പി സംസ്ഥാന സെക്രട്ടറിയാകും

ആർ.എസ്.പിയിൽ നേതൃമാറ്റം. ഷിബു ബേബി ജോൺ സംസ്ഥാന സെക്രട്ടറിയാകും.ആർ.എസ്.പി സംസ്ഥാന സമിതിയിലാണ് തീരുമാനം. എ.എ.അസീസ് സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടർന്നാണ് മാറ്റം.
കഴിഞ്ഞ ഒക്ടോബറിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായി എ.എ.അസീസിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞ സംസ്ഥാന നേത്യയോഗത്തിലും സ്ഥാനമൊഴിയുന്ന സൂചന അസീസ് നൽകിയിരുന്നു. സംസ്ഥാന കമ്മിറ്റി അസീസിന്റെ രാജി ഐക്യകണ്ഠേന അംഗീകരിച്ചു. അസീസാണ് ഷിബു ബേബി ജോണിന്റെ പേര് നിർദേശിച്ചത് .