വെങ്ങാനൂരില്‍ കുടിവെളളം കിട്ടാനില്ലെന്ന് ആരോപിച്ച് തോക്കുമായി വില്ലേജ് ഓഫീസിലെത്തിയ യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കുടിവെള്ളം കിട്ടാനില്ലെന്നാരോപിച്ച് വെങ്ങാനൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ തോക്കുമായി എത്തിയ യുവാവ് ജീവനക്കാരെയും ജനപ്രതിനിധികളെയും ഓഫീസില്‍ പൂട്ടിയിട്ടു. വെങ്ങാനൂര്‍ സ്വദേശി മുരുകനാണ് എയര്‍ഗണ്ണുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.കുടിവെള്ളം കിട്ടുന്നില്ലെന്ന് ആരോപിച്ചായിരുന്നു യുവാവിന്റെ പ്രതിഷേധം. പല തവണ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് യുവാവ് ആരോപിച്ചു. രണ്ട് വര്‍ഷമായി കനാല്‍ വെള്ളം ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ ഉള്‍പ്പെടെ ബുദ്ധിമുട്ടിലാണെന്ന് യുവാവ് പറയുന്നു.

തന്റെ വീടിന് സമീപത്തെ കനാല്‍വെള്ളം തുറന്ന് വിടാന്‍ കഴിയാത്ത പഞ്ചായത്തും വില്ലേജ് ഓഫീസും അടച്ചുപൂട്ടുക എന്ന പ്ലക്കാര്‍ഡ് കയ്യിലേന്തിയാണ് യുവാവ് എത്തിയത്. മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തെത്തിയ യുവാവ് ഹെല്‍മെറ്റ് ലോക്ക് ഉപയോഗിച്ച് ഗേറ്റ് പൂട്ടി. ഇതോടെ ജീവനക്കാരും ഓഫീസിലെത്തിയവരും മണിക്കൂറുകളോളം ഭീതിയിലായി.

സംഭവം അറിഞ്ഞ ഉടനെ ബാലരാമപുരം പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *