മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് മുന്നില്‍ പ്രതിഷേധിക്കുന്നത് ചാവേര്‍ സംഘം: എം വി ഗോവിന്ദന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് മുന്നിലേക്ക് ചാടി പ്രതിക്ഷേധിക്കുന്നത് ചാവേര്‍ സംഘം തന്നെയെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നില്‍ ചാടി മരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. അത് തടയാനാണ് പോലീസ് ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു
ജാഥയില്‍ നിന്ന് ആരും വിട്ട് നിന്നിട്ടില്ല. ഇ പി ജയരാജന്‍ ജാഥയില്‍ പങ്കെടുക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ ആര്‍എസ്എസ് – സിപിഎം ചര്‍ച്ചയില്‍ രഹസ്യമില്ല. സംഘര്‍ഷമുള്ള സമയത്ത് ലഘൂകരിക്കാനാണ് ശ്രമിച്ചതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.