ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് തിരിച്ചടി

ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിന് തിരിച്ചടി. മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരെ പുനഃപരിശോധനാ ഹരജി നല്‍കാന്‍ പ്രതികള്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ഹരജി വീണ്ടും പരിഗണിക്കാന്‍ മജിസ്ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

പെരുമ്പാവൂര്‍ കോടതി നടപടിക്കെതിരായ സര്‍ക്കാര്‍ ഹരജി തീര്‍പ്പാക്കിയാണ് കോടതി ഉത്തരവ്. കോസുമായി ബന്ധപ്പെട്ട് രണ്ട് അപേക്ഷകളാണ് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നത്. നിയമം എല്ലാവര്‍ക്കും ഒരു പോലെ ബാധകമാണെന്നാണും പണക്കാരനെന്നോ പാവപെട്ടവനെന്നോ ഉള്ള വേര്‍തിരിവോ സമൂഹത്തിലെ പദവിയോ മാനദണ്ഡം ആവരുതെന്നും കോടതി നിരീക്ഷിച്ചു. മോഹന്‍ ലാല്‍ നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടാണ് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *