സി പി എം ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് വിട്ടുനിന്ന് ഇ പി ജയരാജന്‍

സി പി എം ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് വിട്ടുനിന്ന് ഇ പി ജയരാജന്‍. ക്ഷണമുണ്ടായിട്ടും കാസര്‍കോട്ടെ ഉദ്ഘാടന പരിപാടിയില്‍ ഇ പി പങ്കെടുത്തില്ല. കണ്ണൂര്‍ ജില്ലയിലെ സ്വീകരണ പരിപാടികളിലും ഇ പി എത്തിയില്ല. പാര്‍ട്ടി നേതൃത്വത്തോടുള്ള അതൃപ്തിയാണ് ഇതിനു പിന്നിലെന്നാണ് സൂചന.

മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു കാസര്‍കോട്ടെ ഉദ്ഘാടകന്‍. പങ്കെടുക്കാത്തതിന്റെ കാരണം ഇ പി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *