കൊല്ലത്ത് മുഖ്യമന്ത്രിയ്ക്ക് ആറിടങ്ങളില്‍ കരിങ്കൊടി, 33 പ്രതിപക്ഷ യുവജന സംഘടനാ നേതാക്കള്‍ കരുതല്‍ തടങ്കലില്‍

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൊല്ലത്ത് പ്രതിപക്ഷ പാർട്ടി പ്രവർത്തകർ വ്യാപകമായി കങ്കൊടി കാണിച്ചു. യൂത്ത് കോൺഗ്രസ്, യുവമോർച്ച, ആർ. വൈ.എഫ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്.

കനത്ത സുരക്ഷാ സന്നാഹങ്ങൾക്ക് നടുവിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയത്. ഇതിനിടയിൽ ആറിടത്ത് അദ്ദേഹത്തിന് നേരെ കരിങ്കൊടി വീശി. കൊട്ടിയം, പാരിപ്പള്ളി, മാടൻനട എന്നിവിടങ്ങളിലാണ് കരിങ്കൊടി വീശിയത്. യുവമോർച്ച പ്രവർത്തകർ പാരിപ്പള്ളിയിലും , എസ്എൻ കോളജ് ജംഗഷനിലും കരിങ്കൊടി കാണിച്ചു. ആർവൈഎഫ് പ്രവർത്തകർ മാടൻനടയിൽ കരിങ്കൊടി വീശി.

മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികളുടെ ഭാഗമായി കൊല്ലത്ത് 33 പ്രതിപക്ഷ യുവജന സംഘടനാ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ്, യുവമോർച്ച, ആർ വൈ എഫ് പ്രവർത്തകരാണ് കസ്റ്റഡിയിൽ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *