കെ ബി ഗണേഷ് കുമാറിന് യുഎഇ ഗോൾഡൻ വിസ. കലാകാരനെന്ന നിലയിലും പൊതുപ്രവർത്തകനെന്ന നിലയിലും യുഎഇ സർക്കാർ തനിക്ക് സ്നേഹത്തോടെ നൽകിയ അംഗീകാരമായി താനിതിനെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘പ്രവാസി മലയാളികൾ എല്ലാവരും ഇതിലൂടെ അംഗീകരിക്കപ്പെട്ടതായി കരുതുന്നു. നേരത്തെ യുഎഇ റസിഡൻ്റ് വിസ ഉള്ള എനിക്ക് 10 വർഷത്തെ വിസ തന്നതിൽ ഇവിടുത്തെ ഭരണാധികാരികളോട് നന്ദി പറയുന്നു. ബിസിനസുകാർക്കും വിവിധ മേഖലകളിൽ പ്രതിഭ പ്രകടിപ്പിക്കുന്ന കലാകാരന്മാർക്കുമെല്ലാം ഗോൾഡൻ വിസ നൽകുന്നത് ഇവിടുത്തെ സർക്കാരിൻ്റെ ബുദ്ധിയായിട്ടാണ് കാണുന്നത്. കൂടുതൽ ബിസിനസുകാരെ രാജ്യത്തേയ്ക്ക് ആകർഷിച്ച് നിക്ഷേപം നടത്തിക്കാനും അതുവഴി രാജ്യത്തിന് കൂടുതൽ വളർച്ച കൈവരിക്കാനുമുള്ള വളരെ പ്രായോഗികവും ആധുനികവുമായ നീക്കമാണിത്’. ഗണേശ് കുമാർ പറഞ്ഞു.