തിരുവനന്തപുരം: സംസ്ഥാനത്ത് ബസ, ഓട്ടോ,ടാക്സി് ചാര്‍ജ് നാളെ വര്‍ദ്ധിപ്പിക്കും.വര്‍ദ്ധിക്കുന്ന ഇന്ധനവിലയില്‍ ചാര്‍ജ് കൂട്ടാതെ ബസുടമകള്‍ക്കും കെ.എസ്.ആര്.ടി.സിയ്ക്കും ഓട്ടോ-ടാക്സികള്‍ക്കും പിടിച്ചു നില്ക്കാനാവാത്ത സ്ഥിതിയാണ്. പ്രതിദിന എണ്ണ വര്‍ദ്ധനവ് ജനത്തിനും അധികഭാരം ഉണ്ടാക്കുന്നതിനാല്‍ മിനിമം ചാര്‍ജ് 12 ആക്കണമെന്ന ബസുടമകളുടെ ആവശ്യം അതേപടി അംഗികരിക്കാന്‍ ഈ അവസരത്തില്‍ സര്‍ക്കാരിനും കഴിയില്ല.
നിരക്ക് വര്‍ധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് നാലു ദിവസം ബസ് ഉടമകള്‍ സമരം നടത്തിയിരുന്നു. മിനിമം ചാര്‍ജ് 12 രൂപയാക്കണം, കിലോമീറ്റര്‍ നിരക്ക് ഒരു രൂപ പത്ത് പൈസ ഉയര്‍ത്തണം, വിദ്യാര്‍ഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമായിരുന്നു ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍. കോവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ധ സമിതി ശിപാര്‍ശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകള്‍ക്ക് പ്രതിഷേധം ഉണ്ടായിരുന്നു. നവംബര്‍ മാസം തന്നെ മിനിമം ചാര്‍ജ് 10 രൂപായാക്കാന്‍ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. രാമചന്ദ്രന് നായര്‍ ശുപാര്‍ശ പരിഗണിച്ചുള്ള മാറ്റം എല്‍.ഡി.എഫിലും മന്ത്രിസഭയിലും ഉണ്ടാകുമെന്നാണ് സൂചന.
ബസ് ചാര്‍ജിനൊപ്പം ഓട്ടോ, ടാക്സി നിരക്കു വര്‍ധനയും ഇന്നു പരിഗണിക്കും. രാമചന്ദ്രന് കമ്മിറ്റി ശുപാര്‍ശയില്‍ നിന്ന് ഓട്ടോ, ടാക്സി നിരക്കു വര്‍ധന സംബന്ധിച്ച റിപ്പോര്‍ട്ട് ഗതാഗത വകുപ്പ് തയാറാക്കി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചിരുന്നു.ഓട്ടോയ്ക്കു മിനിമം നിരക്ക് നിലവില്‍ 25 രൂപയാണ്. ഇതു 30 ആക്കാനാണു ശിപാര്‍ശ. ഒന്നര കിലോമീറ്റര്‍ ആണ് ഓട്ടോയുടെ മിനിമം ദൂരം. ഇതു കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 12രൂപയാണു നിലവിലെ നിരക്ക്. അതു 15 ആക്കാനാണു നിര്‍ദേശം.ടാക്സിക്കു നിലവില്‍ മിനിമം ചാര്‍ജ് (അഞ്ചു കി.മി. ദൂരത്തിന്) 175 രൂപയാണ്. അത് 220 225 രൂപ വരെ വര്‍ധിപ്പിക്കാമെന്നാണു ശിപാര്‍ശ. അതു കഴിഞ്ഞുള്ള ദൂരത്തിനു കിലോമീറ്ററിനു 15 രൂപ എന്ന നിലവിലെ നിരക്ക് 1920 രൂപ വരെ ആക്കാമെന്നുമാണു ഗതാഗത വകുപ്പിന്റെ ശിപാര്‍ശ.