കലോത്സവ നടത്തിപ്പില്‍ വീഴ്ച; തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: സ്കൂള്‍ കലോത്സവ നടത്തിപ്പില്‍ വീഴ്ച വരുത്തിയ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ലോകായുക്ത. തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുരേഷ് ബാബു ആര് എസിന് എതിരെയാണ് നടപടിയെടുക്കാന്‍ ശുപാര്‍ശ. 2022 ലെ സബ് ജില്ലാതല സ്കൂള്‍ കലോത്സവ അപ്പീല്‍ കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ച ആളാണ് സുരേഷ് ബാബു.
കലോത്സവത്തില്‍ പങ്കെടുത്ത പട്ടം ഗവ ഗേള്‍സ് സ്കൂളിലെ വിദ്യാര്‍ത്ഥിനികളാണ് സുരേഷ് ബാബുവിനും സംഘാടകര്‍ക്കുമെതിരെ ലോകായുക്തയ്ക്ക് പരാതി നല്‍കിയത്. കലോത്സവ നടത്തിപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.