യുവതിയുടെ വയറ്റിൽ കണ്ടെത്തിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളെജിന്റേതല്ലെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: കോഴിക്കോട് 5 വർഷങ്ങൾക്ക് മുമ്പ് യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ വിദഗ്ധ സംഘം സർക്കാരിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കത്രിക കോഴിക്കോട് മെഡിക്കൽ കോളെജിന്റേതല്ലെന്നാണ് വിശദ അന്വേഷണത്തിൽ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളെജിലേയും തൃശൂർ ജില്ലാ ആശുപത്രിയിലേയും വിദഗ്ധരടങ്ങുന്ന സംഘത്തിന്റേതാണ് റിപ്പോർട്ട് .
2017ലാണ് കോഴിക്കോട് മെഡിക്കൽ കോളെജിൽ സിസേറിയന് നടന്നത്. കടിനമായ വയറുവേദനയെ തുടർന്ന് പിന്നീട് പരിശോധിച്ചപ്പോഴാണ് വയറ്റിൽ കത്രിക കണ്ടെത്തിയത്. വിവിധയിടങ്ങളിൽ പരാതി നൽകിയതിനെ തുടർന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. എന്നാൽ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പ്രകാരം മെഡിക്കൽ കോളെജിലെ ഇന്‍സ്ട്രുമെന്റൽ രജിസ്റ്റർ ഉൾപ്പടെ പരിശോധന നടത്തിയതിൽ ആശുപത്രിയിൽ നിന്നും കത്രിക നഷ്ടമായതി പറയുന്നില്ല.
എന്നാൽ അതിന് മുന്‍പ് 2012ലും 2016ലും സിസേറിയന് താമരശേരി ആശുപത്രിയിലായിരുന്നു. ആ കാലഘട്ടത്തിൽ ഇന്‍സ്ട്രുമെന്റൽ രജിസ്റ്റർ ഇല്ലാത്തതിനാൽ കത്രിക എവിടെത്തെയാണെന്ന് സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ല.