വനിതാ ഡോക്ടറെ പീഡിപ്പിച്ച പുരുഷ നഴ്സ് അറസ്റ്റില്‍

വനിതാ ഡോക്ടറെ പീഡിപ്പിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ പുരുഷ നേഴ്സിനെ അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശി നിഷാം ബാബുവിനെയാണ് കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്തത്.
ഡോക്ടറും നിഷാമും മൈസൂരിലെ ആശുപത്രിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. കോയമ്പത്തൂരില്‍ മറ്റൊരു ജോലി വാഗ്ദാനം ചെയ്തു വനിതാ ഡോക്ടറെ കോഴിക്കോടെത്തിച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി.
മൈസൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളിയായ വനിതാ ഡോക്ടറുടെ പരാതിയിലാണ് അറസ്റ്റ്. ജോലി വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും പല തവണ പീഡിപ്പിച്ചുവെന്നാണ് പരാതി.