എറണാകുളം ജില്ലാകളക്ടര്‍ രേണുരാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി ; ഐഎഎസ് തലത്തില്‍ അഴിച്ചുപണി

റണാകുളം ജില്ലാ കലക്ടർ രേണുരാജിനെ സ്ഥലം മാറ്റി. വയനാട്ടിലേക്കാണ് സ്ഥലംമാറ്റം. മറ്റ് മൂന്ന് ജില്ലാ കലക്ടർമാർക്ക് കൂടി സ്ഥലംമാറ്റമുണ്ട്. എന്‍ എസ് കെ ഉമേഷ് ആണ് പുതിയ എറണാകുളം കലക്ടർ. വയനാട് കലക്ടർ എ ഗീതയെ കോഴിക്കോട്ടേക്ക് മാറ്റി. ആലപ്പുഴ കലക്ടർ കൃഷ്ണ തേജയെ തൃശൂരിലേക്ക് മാറ്റി. ഹരിത വി കുമാര്‍ ആണ് പുതിയ ആലപ്പുഴ കലക്ടർ. ഐടി മിഷന്റെ ചുമതലയുണ്ടായിരുന്ന സ്നേഹിത് കുമാര്‍ സിങ് ഐഎഎസിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റേറ്റ് ഓഫീസര്‍ പദവിയിലേക്ക് മാറ്റി.

ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീപ്പിടിത്തം ഒരാഴ്ച പിന്നിട്ടിട്ടും പുകശല്യം ഒഴിവാക്കാനാകാത്തതിൽ വൻ ജനരോഷം നിലനിൽക്കുന്നുണ്ട്. ഹൈക്കോടതി കഴിഞ്ഞ ദിവസം വിമർശിക്കുകയും ചെയ്തു. പ്രശ്നം പരിഹരിക്കാൻ സാധിക്കാത്തതിനാലാണ് രേണുരാജിനെ സ്ഥലംമാറ്റിയതെന്നും സൂചനയുണ്ട്.