‘അനന്തപുരി മേള 2023’ നാളെ മുതൽ

തിരുവനന്തപുരം ജില്ലയിലെ ചെറുകിട വ്യവസായ സംരംഭകരെ പങ്കെടുപ്പിച്ചുള്ള ‘അനന്തപുരി മേള 2023’ന് നാളെ (മാർച്ച് 10) തുടക്കമാകുന്നു. ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന മേള വൈകിട്ട് മൂന്നിന് വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനായിരിക്കും.

ജില്ലയിലെ ചെറുകിട സംരംഭകരുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയുമാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നവീന ആശയങ്ങളുമായി സംരംഭക രംഗത്തെത്തുന്നവർക്ക് പ്രോത്സാഹനം നൽകുന്നതിനും ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും മേള സഹായകരമായിരിക്കുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. നാല് ദിവസം നീണ്ട് നിൽക്കുന്ന മേള മാർച്ച് 13ന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *