ചിരിപ്പിക്കാന്‍ ഫഹദ് ഫാസില്‍ എത്തുന്നു; പാച്ചുവും അത്ഭുതവിളക്കും ടീസര്‍

ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ ടീസർ പുറത്തിറങ്ങി. ഒരു കോമഡി ഫീൽ ഗുഡ് വിഭാഗത്തിൽ പെടുന്ന ചിത്രമായിരിക്കും എന്ന് ടീസറിൽ നിന്ന് വ്യക്തമാണ്. ഏപ്രിൽ 28ന് ചിത്രം തിയേറ്ററുകളിൽ എത്തും. ചിത്രത്തിൽ ഇന്നസെന്റ് ഒരു പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്.
സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാച്ചുവും അത്ഭുതവിളക്കും’. ഏറെ നാളായി സത്യൻ അന്തിക്കാടിന്റെ സഹസംവിധായകനായി പ്രവർത്തിച്ചു വരുകയായിരുന്നു അഖിൽ. ഫഹദ്- സത്യൻ അന്തിക്കാട് ചിത്രം ‘ഞാൻ പ്രകാശനി’ലും അഖിൽ സഹസംവിധായകനായിരുന്നു.