യുവം 2023 ലോഞ്ചിങ് പരിപാടിയില്‍ കെ സുരേന്ദ്രനൊപ്പം ട്വന്റിഫോര്‍ ന്യൂസ് എഡിറ്റര്‍ സുജയ പാര്‍വ്വതി മുഖ്യാതിഥി

ബിഎംസ് വേദിയിലെത്തി കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളെ പുകഴ്ത്തിയതിന് പിന്നാലെ ട്വന്റിഫോര്‍ ന്യൂസ് എഡിറ്റര്‍ സുജയപാര്‍വ്വതി കെ.സുരേന്ദ്രനൊപ്പം യുവം 2023 ലോഞ്ചിങ് പരിപാടിയില്‍ പങ്കെടുത്തു.
വൈബ്രന്റ് യൂത്ത് ഫോര്‍ മോഡിഫൈയിംഗ് കേരളയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ ക്രിയാത്മകമായി ചിന്തിക്കുന്ന യുവതയുടെ കൂട്ടായ്മയാണ് വൈബ്രന്റ് യൂത്ത് ഫോര്‍ മോഡിഫൈയിംഗ് കേരള. ബിഎംസ് പരിപാടിയിലുള്‍പ്പെടെ പങ്കെടുത്തതിന്റെ പേരിലും ചാനലിലെ വിവിധ ആഭ്യന്തര പ്രശ്നങ്ങളിലും സുജയ പാര്‍വ്വതി ഇപ്പോള്‍ ചാനലില്‍ നിന്ന് സസ്പെന്‍ഷനിലാണ്. എന്നാല്‍ ആ വിഷയങ്ങളെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നില്ലെന്ന് സുജയ തന്നെ വേദിയില്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുള്‍പ്പെടെ പ്രമുഖ ബിജെപി നേതാക്കള്‍ക്കൊപ്പം സുജയ പങ്കെടുക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയില്‍ വൈറലാണ്. സുജയ പാര്‍വതിയുടെ സസ്പെന്ഷന് പിന്‍വലിച്ച് ചാനലില്‍ തിരിച്ചെടുക്കാന്‍ ഗോകുലം ഗോപാലനുള്പ്പെടയുളളവര് എഡിറ്റോറിയല്‍ ബോര്‍ഡിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്.