യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും കന്യാകുമാരി ഇടവക വികാരി അറസ്റ്റില്‍

യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും വൈറലായ സംഭവത്തില്‍ കന്യാകുമാരിയിലെ ഇടവക വികാരി അറസ്റ്റില്‍. അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റില്‍ ഫ്‌ലവര്‍ ഫൊറാന പള്ളി ഇടവകവികാരിയായ ബെനഡിക്റ്റ് ആന്റോ(30)യാണ് അറസ്റ്റിലായത്. നാഗര്‍കോവിലില്‍ വച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
പേച്ചിപ്പാറ സ്വദേശി 18 വയസ്സായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 5 വകുപ്പുകളില്‍ സൈബര്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്നു. ഇയാളും ഒരു യുവതിയുമൊപ്പമുള്ള അശ്ലീല ഫോട്ടോകളും വാട്സ്ആപ്പ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു ശേഷമാണ് വൈദികനെ കാണാതായിരുന്നു.