ദേവികുളം നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; സംവരണ സീറ്റില്‍ മത്സരിക്കാന്‍ എ.രാജ യോഗ്യനല്ലെന്ന് കണ്ടെത്തല്‍

ഇടുക്കി ദേവികുളം നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. സി പി എമ്മിന്റെ അഡ്വ. എ രാജ ആയിരുന്നു തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. സംവരണ സീറ്റില്‍ മത്സരിക്കാന്‍ എ രാജ യോഗ്യനല്ലായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റദ്ദാക്കല്‍. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
പട്ടിക ജാതി, വര്‍ഗ സംവരണ സീറ്റ് ആണ് ദേവികുളം. എ രാജ പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗമാണെന്നും പട്ടിക ജാതി സംവരണ സീറ്റില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്നും ചൂണ്ടിക്കാട്ടി എതിര് സ്ഥാനാര്‍ഥി കോണ്‍ഗ്രസിന്റെ ഡി കുമാര്‍ ആണ് ഹരജി സമര്‍പ്പിച്ചത്. വര്‍ഷങ്ങളായി സി പി എം വിജയിച്ചുവരുന്ന മണ്ഡലമാണ് ദേവികുളം. ഇവിടെ എസ് രാജേന്ദ്രന് പകരം എ രാജക്ക് സീറ്റ് നല്‍കിയത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.