പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ച പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

വിദ്യാർത്ഥിനിയ്ക്ക് മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽയ ഓർക്കാട്ടേരി സ്വദേശി ബാലകൃഷ്ണനെയാണ് പോക്‌സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തത്. ചോമ്പാല പോലീസിന്റേതാണ് നടപടി.

സ്‌കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിനിക്ക് വാട്‌സ്ആപ്പിലൂടെ അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് കുട്ടി ഈ വിവരം സുഹൃത്തുക്കളോടും രക്ഷിതാക്കളോടും പറഞ്ഞത്. തന്റെ മകൾ പി.ജിയ്ക്കും മകൻ എസ്എസ്എൽസിക്കും പഠിക്കുകയാണെന്ന് പറഞ്ഞായിരുന്നു ബാലകൃഷ്ണൻ പെൺകുട്ടിയുമായി ചാറ്റ് ആരംഭിച്ചത്.

ഇതിന് ശേഷം പെൺകുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയായിരുന്നു. നമ്മൾ സംസാരിക്കുന്നത് ആരോടും പറയരുതെന്നും ഇയാൾ പെൺകുട്ടിയോട് പറഞ്ഞിരുന്നു.

പരീക്ഷയ്ക്കിടെ തനിച്ച് മുറിയിൽ എത്തി കാണാൻ ഇയാൾ പെൺകുട്ടിയോട് പറഞ്ഞിരുന്നു എന്നും വിവരമുണ്ട്. എന്നാൽ പെൺകുട്ടി മുറിയിൽ പോയില്ല, തുടർന്ന് എന്താണ് വരാതിരുന്നത് എന്നും, കോപ്പി അടിച്ചെന്ന് റിപ്പോർട്ട് ചെയ്യട്ടേയെന്നും ഇയാൾ ചോദിക്കുന്നുണ്ട്. മെസ്സേജുകള്‍ രക്ഷിതാക്കളെ കാണിച്ച ശേഷം പെണ്‍കുട്ടി പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *