വീടിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ഫോണും നെറ്റും കട്ട്, നടപടി ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദേശപ്രകാരം

മാനഷ്ടക്കേസില്‍ സൂറത്ത് കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് എം പി സ്ഥാനം നഷ്ടമായ രാഹുല്‍ ഗാന്ധിയുടെ വയനാട് കല്പറ്റയിലെ സൗജന്യ ഫാേണും ഇന്റ്ര്‍നെറ്റ് കണക്ഷനും ബി എസ് എന്‍ എല്‍ വിച്ഛേദിച്ചു. ഇന്നലെ വൈകിട്ടോടെയാണ് തിടുക്കപ്പെട്ട് നടപടി സ്വീകരിച്ചത്. എം പിമാര്‍ക്ക് ലഭിക്കുന്ന ഫോണും നെറ്റും കട്ടുചെയ്തത് ഡല്‍ഹിയില്‍ നിന്നുളള പ്രത്യേക നിര്‍ദ്ദേശത്തെത്തുടര്‍ന്നാന്നാണ് ബി എസ് എല്‍ എല്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇതുസംബന്ധിച്ച ഉത്തരവുകളോ രേഖകളോ കൈമാറിയിട്ടില്ല.

രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ച സൂറത്ത് കോടതിയുടെ വിധിയെത്തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിനാലിന് രാഹുലിനെ എം പി സ്ഥാനത്തുനിന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെ ഔദ്യോഗിക വസതിയുള്‍പ്പടെയുള്ള സൗകര്യങ്ങളും പിന്‍വലിച്ചിരുന്നു. കേസില്‍ മേല്‍ക്കോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കാനിരിക്കെ തിടുക്കപ്പെട്ട നടത്തിയ ഇത്തരം നീക്കങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. കേന്ദ്രത്തിന്റെ നടപടികളെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും പ്രചരണായുധമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതിലൂടെ രണ്ട് തിരഞ്ഞെടുപ്പുകളിലും ജയിച്ച് കയറാനുവുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

 

Leave a Reply

Your email address will not be published. Required fields are marked *