മുഖംമറച്ചെത്തി തോക്ക് ചൂണ്ടി ദമ്പതികളെ തട്ടിക്കൊണ്ടുപോയി

രാത്രിയില്‍ വീട്ടുവരാന്തയില്‍ ഇരുന്ന് സംസാരിക്കുകയായിരുന്ന ദമ്പതികളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി. ഭാര്യയെ അല്‍പം ദൂരം കഴിഞ്ഞ് വഴിയില്‍ ഇറക്കിവിട്ട സംഘം ഭര്‍ത്താവിനെയും കൊണ്ടു പോയി. പരപ്പന്‍പൊയില്‍ കുറുന്തോട്ടി കണ്ടിയില്‍ ഷാഫിയേയും, ഭാര്യ സനിയയേയുമാണ് ആയുധങ്ങളുമായി എത്തിയ സംഘം കാറില്‍ കയറ്റി കൊണ്ടുപോയത്. ഇന്നലെ രാത്രി ഒന്‍പതു മണിയോടെയാണ് സംഭവം.

വീട്ടുവരാന്തയില്‍ ഇരിക്കുകയായിരുന്നു ഇരുവരും. മുഖം മറച്ച് കാറിലെത്തിയ നാലംഗ സംഘമാണ് തട്ടിക്കൊണ്ടു പോയത്. അതിക്രമിച്ചു കയറിയ സംഘം ആയുധവും തോക്കും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് ഇവരെ കാറില്‍ കയറ്റിയത്. വീട്ടുമുറ്റത്ത് ഗുണ്ടാസംഘവുമായി പിടിവലി നടന്ന ഭാഗത്തു നിന്നും തോക്കിന്റെ അടര്‍ന്നു വീണ ഭാഗം കണ്ടെത്തി. ദുബായില്‍ ബിസിനസുകാരനായ ഷാഫി നാട്ടിലെത്തിയിട്ട് ആറുമാസമായി. കഴുത്തിനും, ദേഹത്തും പരുക്കേറ്റ സനിയ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഗള്‍ഫിലെ സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

 

Leave a Reply

Your email address will not be published. Required fields are marked *