കൊവിഡ് പ്രതിരോധം: ഇന്നും നാളെയും രാജ്യവ്യാപക മോക്ഡ്രിൽ

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇന്നും നാളെയും മോക്ഡ്രിൽ സംഘടിപ്പിക്കും. സ്വകാര്യ, സർക്കാർ ആരോഗ്യ സംവിധാനങ്ങളിലെ കൊവിഡ് പ്രതിരോധ സൗകര്യങ്ങൾ വിലയിരുത്തുന്നതിനാണ് മോക്ഡ്രിൽ. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് സംസ്ഥാനങ്ങൾക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്.

ജജ്ജാർ എയിംസിലെ മോക്ഡ്രിൽ കേന്ദ്ര ആരോഗ്യ മന്ത്രി മനസൂഖ് മാണ്ഡവ്യ നിരീക്ഷിക്കും. സംസ്ഥാനങ്ങളിൽ ആരോഗ്യ മന്ത്രിമാർക്കാണ് മോക്ഡ്രിൽ ചുമതല. ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനും ആർടി-പിസിആർ ടെസ്റ്റുകളുടെ നിരക്ക് മെച്ചപ്പെടുത്താനും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്.

ഏപ്രിൽ 7 ന് നടന്ന അവലോകന യോഗത്തിൽ, മോക്ക് ഡ്രില്ലുകളിൽ സജീവമായി പങ്കെടുക്കാനും മേൽനോട്ടം വഹിക്കാൻ ആശുപത്രികൾ സന്ദർശിക്കാനും സംസ്ഥാന ആരോഗ്യ മന്ത്രിമാരോട് കേന്ദ്ര ആരോഗ്യമന്ത്രി മാണ്ഡവ്യ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *