19 കോടി ചെലവില്‍ തമ്പാനൂരില്‍ അഞ്ച് നിലകളിലായി പാര്‍ക്കിംഗ് കേന്ദ്രം, ആകെ പാര്‍ക്ക് ചെയ്യാന്‍ പറ്റുന്നത് 22 കാറുകളും 400 ഇരുചക്രവാഹനങ്ങളും

തിരുവനന്തപുരം: നഗരങ്ങളില്‍ സുസ്ഥിര വികസനത്തിനായി സര്‍ക്കാര്‍ 300 കോടി ചെലവഴിക്കുമെന്നും ഇതില്‍ 100 കോടി അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തമ്പാനൂരിലെ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരവികസനം നാടിന്റെ വികസനത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ആന്റണി രാജു, വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡെപ്യൂട്ടിമേയര്‍ പി.കെ.രാജു, കോര്‍പ്പറേഷന്‍ കക്ഷിനേതാക്കളായ എം.ആര്‍.ഗോപന്‍, പി.പത്മകുമാര്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തെ 50 സെന്റ് സ്ഥലത്ത് അഞ്ചുനിലകളിലായാണ് പാര്‍ക്കിംഗ് കേന്ദ്രം പണിതത്. 18.89 കോടി രൂപയാണ് ചെലവ്. ഒരേസമയം 22 കാറും 400 ഇരുചക്രവാഹനവും പാര്‍ക്ക് ചെയ്യാം. മൊബൈല്‍ ആപ്ലിക്കേഷനിലൂടെ പാര്‍ക്കിംഗ് സ്ഥലം നേരത്തെ ബുക്ക് ചെയ്യാം. ഇലക്ട്രിക് വാഹനങ്ങളും ചാര്‍ജ് ചെയ്യാം