ഡി.എം.കെയ്ക്കെതിരെ 1.34 ലക്ഷം കോടിയുടെ അഴിമതി ആരോപണവുമായി ബി.ജെ.പി.

ചൈന്നെ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഡി.എം.കെയ്ക്കുമെതിരേ 1.34 ലക്ഷം കോടി രൂപയുടെ അഴിമതി ആരോപണവുമായി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമെലെ. എം.കെ. സ്റ്റാലിന്‍, മകനും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍, മന്ത്രിമാരായ ദുെരെ മുരുഗന്‍, ഇ.വി. വേലു, കെ. പൊന്മുടി, വി. സെന്തില്‍ ബാലാജി, മുന്‍ കേന്ദ്രമന്ത്രി എസ്. ജഗരക്ഷകന്‍ എന്നിവര്‍ക്കെതിരേയാണ് ആരോപണം. ഡി.എം.കെ. ഫയല്‍സ് എന്നാണ് അദ്ദേഹം വെളിപ്പെടുത്തലിനു നല്‍കിയിരിക്കുന്ന പേര്‍. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയ സ്വത്തിന്റെ പതിന്മടങ്ങ് പല ഡി.എം.കെ. നേതാക്കളുടെയും െകെവശമുണ്ടെന്ന് അണ്ണാമെലെ ആരോപിച്ചു. എന്നാല്‍, ആരോപണങ്ങളെക്കുറിച്ചു ഒരാഴ്ചയ്ക്കുശേഷമേ വിശദീകരിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോപണങ്ങള്‍ ‘തമാശയാണെന്നു ഡി.എം.കെ. പ്രതികരിച്ചു.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ചൈന്നെ മ്രെടോ റെയില്‍ നിര്‍മാണത്തിനുള്ള കരാര്‍ െകെവശപ്പെടുത്താന്‍ 200 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണു സ്റ്റാലിനെതിരേയുള്ള പ്രധാന ആരോപണം. അന്നു ഡി.എം.കെയായിരുന്നു അധികാരത്തില്‍. ഷെല്‍ കമ്പനികളുടെ പേരിലായിരുന്നു പണമിടപാടുകള്‍. യു.എസില്‍ ഈ കമ്പനിക്കുനേരേ അഴിമതിയാരോപണത്തില്‍ അന്വേഷണം നടന്നെന്നും അദ്ദേഹം ആരോപിച്ചു.
തുടക്കം വാച്ച് തര്‍ക്കത്തില്‍
അണ്ണാമെലെ ധരിച്ച മൂന്നു ലക്ഷം രൂപയുടെ ഡാസ്സോ വാച്ചിനെക്കുറിച്ചുള്ള വിവാദമാണു 1.34 ലക്ഷം കോടി രൂപയുടെ അഴിമതി ആരോപണത്തിലെത്തി നില്‍ക്കുന്നത്. ഊര്‍ജ മന്ത്രി സെന്തില്‍ ബാലാജിയാണു വാച്ച് വിവാദം തുടങ്ങിയത്. 2021 മേയ് മാസത്തില്‍ സുഹൃത്തായ ചേരലാതനില്‍നിന്നാണ് ആ വാച്ച് വാങ്ങിയതെന്നാണ് അണ്ണാമെലെയുടെ നിലപാട്. ചേരലാതനില്‍നിന്നു വാങ്ങിയതിന്റെ രസീത് അണ്ണാമെലെ കാണിച്ചെങ്കിലും പണം നല്‍കിയതിന്റെ രേഖകള്‍ പുറത്തുവിട്ടില്ല.
മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് അണ്ണാമെലെ. ഒരു മാസത്തെ ചെലവിനു തനിക്ക് എട്ട് ലക്ഷം രൂപ വേണ്ടിവരുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സുഹൃത്തുക്കളില്‍നിന്നു കടംവാങ്ങിയാണ് ഈ തുക കണ്ടെത്തുന്നതെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.
തമാശയെന്ന് ഡി.എം.കെ.
അണ്ണാമെലെയുടെ ആരോപണങ്ങള്‍ തമാശയാണെന്ന് ഡി.എം.കെ. എം.പി: ആര്‍.എസ്. ഭാരതി പ്രതികരിച്ചു.അണ്ണാമെലെ പുറത്തുവിട്ട പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്വത്തുക്കളെക്കുറിച്ചു വെളിപ്പെടുത്തിയിട്ടുണ്ട്.
അതിലെന്തെങ്കിലും ക്രമക്കേടുണ്ടായാല്‍ നിയമനടപടി സ്വീകരിക്കാം. ചൈന്നെ മ്രെടോ റെയില്‍ നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ 2014 മുതല്‍ സി.ബി.ഐക്ക് ഇടപെടാമായിരുന്നെന്നും ഭാരതി പ്രതികരിച്ചു.