കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ തലശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ചു

ക്രൈസ്തവ വിഭാഗം എല്ലാഘട്ടത്തിലും കോണ്‍ഗ്രസിനൊപ്പം നിന്നവരെന്ന് സന്ദര്‍ശനത്തിന് ശേഷം കെ. സുധകരന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ബിഷപ്പുമായുള്ള ചര്‍ച്ച ആശാവഹമാണെന്ന് സുധാകരന്‍ പറഞ്ഞു. ബി.ജെ.പി നീക്കത്തില്‍ ആര്‍ക്കും ആശങ്കയില്ല. ആര്‍ക്കും ആരെയും കാണാം. വളച്ചൊടിച്ചത് സി.പി.എം തന്ത്രം. ബി.ജെ.പിക്ക് സന്ദര്‍ശനം കൊണ്ട് പ്രയോജനമുണ്ടാകില്ല. കെ.സി. ജോസഫിന്റെ നിലപാട് അപക്വമാണെന്നും കെ. സുധാകരന്‍ പറഞ്ഞു

റബര്‍ വിലയിലെആവശ്യം കേന്ദ്രസര്‍ക്കാരിനോട് പറയുന്നതില്‍ തെറ്റില്ല. കര്‍ഷക പ്രശ്‌നങ്ങള്‍ക്ക് കേന്ദ്രം പരിഹാരമുണ്ടാക്കിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Leave a Reply

Your email address will not be published. Required fields are marked *