സുഡാനില്‍ സെന്യവും അര്‍ധെസെനിക വിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിനിടെ കണ്ണൂര്‍ സ്വദേശി വെടിയേറ്റു മരിച്ചു

കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറയ്ക്കടുത്തുള്ള കാക്കടവ് സ്വദേശി ആലവേലില്‍ ആല്‍ബര്‍ട്ട് അഗസ്റ്റിനാണു കൊല്ലപ്പെട്ടത്. 48 വയസായിരുന്നു.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഫ്‌ളാറ്റിനുള്ളില്‍ ഫോണില്‍ കാനഡയിലുള്ള മകനുമായി സംസാരിച്ചുകൊണ്ടിരിക്കെ ജനല്‍വഴി വെടിയേല്‍ക്കുകയായിരുന്നെന്നാണു റിപ്പോര്‍ട്ട്.
ദാല്‍ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനാണു വിമുക്തഭടന്‍ കൂടിയായ ആല്‍ബര്‍ട്ട് അഗസ്റ്റിന്‍. ആറുമാസമായി സെക്യൂരിറ്റി മാനേജരായി ജോലി ചെയ്തുവരികയായിരുന്നു.
രണ്ടാഴ്ച മുന്‍പ് ഭാര്യ െസെബല്ലയും ഇളയ മകള്‍ മരീറ്റയും ഇവിടെ എത്തിയിരുന്നു. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ വീടിനുള്ളില്‍ തുടരാന്‍ ഇന്ത്യന്‍ എംബസി പൗരന്മാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. െസെബല്ലയും മരീറ്റയും ആല്‍ബര്‍ട്ടിനൊപ്പം ഫ്‌ളാറ്റിലുണ്ടായിരുന്നു.
മകനോട് സംസാരിച്ചുകൊണ്ടിരിക്കെ ഫ്‌ളാറ്റില്‍നിന്നു താഴേക്കു നോക്കിയ ആല്‍ബര്‍ട്ടിനെ അക്രമികള്‍ വെടിവെച്ചന്നാണു റിപ്പോര്‍ട്ട്. പ്രകാപനങ്ങളില്ലാതെയായിരുന്നു ആക്രമണം.
ഭാര്യയും മകളും സുരക്ഷിതരാണ്. മൂവരും നാട്ടിലേക്കു മടങ്ങാന്‍ ഇരിക്കെയാണു സംഭവം. അഗസ്റ്റിനാണ് ആല്‍ബര്‍ട്ടിന്റെ പിതാവ്. മാതാവ് മേഴ്‌സി. മകന്‍ ഓസ്റ്റിന്‍ കാനഡയിലാണ്. സഹോദരിമാര്‍: സ്റ്റാര്‍ലി, ശര്‍മി.
മരിച്ചിട്ട് 24 മണിക്കൂറായിട്ടും മൃതദേഹം മാറ്റാനായിട്ടില്ലെന്നും സഹായിക്കണമെന്നും ഭാര്യ അഭ്യര്‍ഥിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നു വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. നിരവധി മലയാളികള്‍ സുഡാനില്‍ കുടുങ്ങിയിട്ടുണ്ട്. ഇവരെ നാട്ടിലെത്തിക്കാന്‍ നടപടിവേണമെന്ന ആവശ്യം ശക്തമാണ്.
സൈന്യവും അര്‍ധൈസന്യവും തമ്മിലുണ്ടായ തര്‍ക്കമാണു സുഡാനില്‍ ആഭ്യന്തര കലാപമായി മാറിയത്. ഇതുവരെ നൂറോളംപേര്‍ കൊല്ലപ്പെട്ടെന്നാണു റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. തെരുവുകള്‍ ചോരക്കളമായതിനാല്‍ ജനത്തിനു പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. ഗതാഗതം പൂര്‍ണമായി നിലച്ചു. വ്യോമാക്രമണം ശക്തമായ സാഹചര്യത്തില്‍ സുഡാനിലേക്കുള്ള വിമാന സര്‍വീസുകള്‍ പല രാജ്യങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്.
റിയാദിലേക്കു പുറപ്പെടാനിരിക്കെ ഖാര്‍ത്തൂം വിമാനത്താവളത്തില്‍വച്ച് സൗദി വിമാനത്തിന് വെടിയേറ്റെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു.
അര്‍ധൈസനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സിന്റെ (ആര്‍.എസ്.എഫ്.) കേന്ദ്രങ്ങളില്‍ വ്യോമാക്രമണം ശക്തമാണ്. സംഘര്‍ഷം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.എസും യൂറോപ്യന്‍ യൂണിയനും രംഗത്തുണ്ട്.