അപ്പവുമായി സില്‍വര്‍ലൈനില്‍ തന്നെ പോകും

ഇന്നല്ലെങ്കില്‍ നാളെ സില്‍വര്‍ലൈന്‍ നടപ്പിലാക്കുമെന്നും അപ്പവുമായി കുടുംബശ്രീക്കാര്‍ സില്‍വര്‍ലൈനില്‍ തന്നെ പോകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.
വന്ദേഭാരത് എക്‌സ്പ്രസ് സില്‍വര്‍ലൈന്‍ പദ്ധതിക്ക് ബദലല്ല. വന്ദേഭാരതില്‍ കയറി അപ്പവുമായി പോയാല്‍ രണ്ടാമത്തെ ദിവസമെങ്കിലും എത്തുമോ അപ്പോപ്പിന്നെ അപ്പം ഉണ്ടാകുമോ സാമൂഹിക ജീവിതത്തിന്റെ ഏറ്റവും പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് പോലും സില്‍വര്‍ റെയിലിനെ ആശ്രയിക്കാനാകും. ഇതൊക്കെ ജഡ്ജിക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും വക്കീലന്മാര്‍ക്കും മാത്രമേ പറ്റൂ എന്നാണ് ധരിച്ചുവച്ചിരിക്കുന്നത്. പദ്ധതി പ്രകാരം 20 മിനിറ്റില്‍ ഒരു ട്രെയിനാണ് ഉദ്ദേശിക്കുന്നത്. ഒരു ദിവസത്തേക്ക് ഒരു ട്രെയിന്‍ ഓടിച്ചിട്ട് അത് ഇതിനു പകരമാകുമെന്നു പറഞ്ഞാല്‍ പകരമാകുമോ എന്ന് അദ്ദേഹം പറഞ്ഞു.