നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് തിരിച്ചടി; ജാമ്യ ഹര്‍ജി തള്ളി സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് തിരിച്ചടി. പള്‍സര്‍ സുനിയുടെ ജാമ്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അജയ് രസ്‌തോ ഗി, ജസ്റ്റിസ് ബേലാ എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ആറ് വര്‍ഷമായി ജയിലില്‍ കഴിയുന്നതിനാല്‍ ജാമ്യം നല്‍കണം എന്നായിരുന്നു പള്‍സര്‍ സുനിയുടെ ആവശ്യം.

വിചാരണ ഉടന്‍ പൂര്‍ത്തിയാകുമെന്നത് കൊണ്ടാണ് കഴിഞ്ഞ തവണ ജാമ്യം നിഷേധിച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ ബോംബെ ഹൈക്കോടതിയില്‍ ഹാജരായ സന റായിസ് ഖാന്‍ ആണ് പള്‍സര്‍ സുനിക്ക് വേണ്ടി സുപ്രീംകോടതിയില്‍ എത്തിയത്. ശ്രീറാം പാറക്കാട്ട്, എം എസ് വിഷ്ണു ശങ്കര്‍ എന്നിവരാണ് പള്‍സര്‍ സുനിക്ക് വേണ്ടി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *