വന്ദേഭാരതിനെ അല്ല, പേടിക്കേണ്ടത് മോദിയുടെ യുവം പ്രതിരോധിക്കാന്‍ സി പി എം

പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കളുമായി സംവദിക്കുന്നതാണ് (യുവം) വന്ദേഭാരതിനേക്കാള്‍ ഗൗരവത്തോടെ കാണേണ്ടതെന്ന നിഗമനത്തില്‍ സി പി എം. വന്ദേഭാരത് ചര്‍ച്ചകള്‍ക്ക് ഏറെ ദിവസത്തെ ആയുസുണ്ടാകില്ലെന്ന് വിലയിരുത്തിയ പാര്‍ട്ടി, മോദിയെ മുന്‍നിര്‍ത്തി യുവാക്കളെ ആകര്‍ഷിക്കാനുള്ള ബി ജെ പി ശ്രമത്തെയാണ് പരാജയപ്പെടുത്തേണ്ടതെന്നും തീരുമാനമെടുത്തു.

ദീര്‍ഘകാലത്തിന് ശേഷം സംസ്ഥാനത്തിന് കിട്ടിയ ട്രെയിന്‍ എന്ന നിലയില്‍ മാത്രമാണ് വന്ദേഭാരതിനെ കാണുന്നതെന്നാണ് സി പി എം പറയുന്നത്. വളരെ പെട്ടെന്ന് ഒരു സ്ഥലത്ത് എത്തേണ്ടത് അത്യാവശ്യമാണെന്ന് എല്ലാവരും സമ്മതിച്ചത് കെ റെയിലിന് അനുകൂലമായെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു

യുവാക്കള്‍ ഇഷ്ടപ്പെടുന്ന നേതാവ് നരേന്ദ്ര മോദിയാണെന്ന ബി ജെ പി പ്രചാരണത്തെ നേരിടാനാണ് സി പി എമ്മിന്റെ ശ്രമം. ഈ മാസം ഇരുപത്തിയൊന്നിന് ഡി വൈ എഫ് ഐ നടത്തുന്ന റാലികളില്‍ അഞ്ച് ലക്ഷത്തോളം യുവാക്കളെ അണിനിരത്തി ബി ജെ പിയെ ചെറുക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. പ്രധാനമന്ത്രിയോടുള്ള നൂറ് ചോദ്യങ്ങളുമായിട്ടാണ് ഡി വൈ എഫ് ഐ നിരത്തിലിറങ്ങുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *