തകരാര്‍ തീര്‍ത്തു , റേഷന്‍ സുഗമമാക്കി : മന്ത്രി അനില്‍

മാര്‍ച്ച് 10ന് എന്‍.ഐ.സിയുമായി തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ സെര്‍വറിന് അപ്ഗ്രേഡഷന് വേണമെന്ന് അറിയിച്ചിരുന്നു. നിലവില്‍ ആധാര്‍ വെരിഫിക്കേഷനുള്ള കേരള ഐ.ടി മിഷന്റെ ഓഥന്റിക്കേഷന് യൂസര്‍ ഏജന്‍സി ( എ.യു.എ ) സംവിധാനത്തിനൊപ്പം എന്‍.ഐ.സിയുടെ സംവിധാനം കൂടി എടുത്താല്‍ ആധാര്‍ ഓഥന്റിക്കേഷനിലെ പ്രശ്നങ്ങള്‍ കുറയുമെന്നും അറിയിച്ചു.
ബി.എസ്.എന്‍.എല്‍ 20 എം.ബി.പി.എസ് കണക്ടിവിറ്റി അപ്ഗ്രേഡ് ചെയ്യണമെന്നും അറിയിച്ചു. ഇത് ഏപ്രില്‍ ആദ്യ ആഴ്ചയില്‍ നടപ്പാക്കി.തുടര്‍നടപടിയായി ഐ.ടി മിഷന് ക്ലൗഡ് സെര്‍വര്‍ ഉപയോഗിക്കാനും പി.ഡി.എസ് സോഫ്റ്റ്വെയര് അതിലേക്ക് മാറ്റാനും തീരുമാനിച്ചു. ഏപ്രില്‍ 30ന് മൈഗ്രേഷന്‍ നടപടികളും നിശ്ചയിച്ചിരുന്നതാണ്. 25, 26 തീയതികളില്‍ ഉണ്ടായ സാങ്കേതിക തകരാറ് റേഷന്‍ വിതരണത്തെ ബാധിച്ചതിനാലാണ് അടിയന്തരമായി സെര്‍വര്‍ മൈഗ്രേഷന്‍ നടത്താന്‍ രണ്ടുദിവസം റേഷന്‍ കടകള്‍ അടച്ചിട്ടത്.തകരാര്‍ പരിഹരിച്ച ശേഷം ശനിയാഴ്ച കടകള്‍ സുഗമമായി പ്രവര്‍ത്തിച്ചു.രണ്ട് ഷിഫ്റ്റായിട്ടും 7.4 ലക്ഷം പേര് റേഷന്‍ വാങ്ങി. സെര്വ്വറുകളിലെ ഡാറ്റ എന്‍.ഐ.സി ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ സെര്‍വര്‍ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിച്ചെന്നും മന്ത്രി അറിയിച്ചു.