ശമ്പളം പകുതി മാത്രം,കെഎസ്ആര്‍ടിസി ചീഫ് ഓഫീസിന് മുന്നില്‍ സിഐടിയു,ഐഎന്ടിയുസിസമരം,തിങ്കളാഴ്ച ബിഎംഎസ് പണിമുടക്ക്

തിരുവനന്തപുരം:ഗതാഗതമന്ത്രിക്കും കെഎസ്.ആര്.ടി.സി മാനേജുമെന്റിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സിഐടിയു. തെമ്മാടികൂട്ടങ്ങളെ നിലക്കു നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെഎസ്.ആര്.ടി.ഇ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.വി.വിനോദ് ആവശ്യപ്പെട്ടു. മന്ത്രിക്കും മാനജേുമെന്റിനും ചില താല്പര്യങ്ങളുണ്ടെന്നും സംയുക്ത തൊഴിലാളി യൂണിയന് ആരോപിച്ചു. ശമ്പളം മുഴുവന്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ചീഫ് ഓഫീസിനു മുന്നില്‍ സിഐടിയു-ഐഎന്‍ടിയുസി യൂണിയനുകള്‍ അനിശ്ചിതകാല സമരം തുടങ്ങി. തിങ്കളാഴ്ച ബിഎംഎസ് പണിമുടക്കും
മാനേജുമെന്റുമായി കലഹിച്ചു നില്ക്കുന്ന യൂണിയനുകള്‍ സമരം ശക്തമാക്കുകയാണ്. എല്ലാ യൂണിയനുകളും ഒരുമിച്ചാണ് കഴിഞ്ഞ മാസം സൂചന പണിമുടക്ക് നടക്കിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുണ്ടാക്കിയ ധാരണ പ്രകാരം അഞ്ചാം ദീയതിക്കുമുമ്പ് മുഴുവന്‍ ശമ്പളവും നല്‍കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നായിരുന്നു സൂചന സമരത്തിലെ തീരുമാനം., ഈ മാസം ഒരു ഗഡുമാത്രമാണ് നല്‍കിയത്. സംയുക്ത സമരസമതിയില്‍ നിന്നും പിന്മാറിയ ബിഎംഎസ് തിങ്കളാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചപ്പോള്‍, സിഐടിവും ഐഎന്‍ടിയുിയും ചീഫ് ഓഫീസിന് മുന്നില്‍ സമരം തുടങ്ങി. മാനേജുമെന്റിനും ഗതാഗതമന്ത്രിക്കുമെതിരെ ടിഡിഎഫ് നേതാക്കള്‍ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്.
കെഎസ്ആര്‍ടിസിയിലും കെല്‍ട്രോണ്‍ വഴി നടപ്പാക്കിയ പ്രവര്‍ത്തനങ്ങളില്‍ അന്വേഷണം വേണമെന്ന് ഐഎന്‍ടിയുസി ആവശ്യപ്പെട്ടു. ശമ്പളം മുഴവന്‍ നല്‍കിയില്ലെങ്കില്‍ പണിമുടക്കിലേക്ക് പോകുമെന്ന് ടിഡിഎഫ് മുന്നറിയിപ്പ് നല്കി. ബാങ്ക് വായ്പയെടുത്താണ് ആദ്യ ഗഡു ശ്മ്പളം നല്‍കിയതെന്ന് പറയുന്ന മാനേജുമെന്്് രണ്ടാം ഗഡു നല്കണമെങ്കില് ധനവകുപ്പ് കനിയണമെന്ന നിലപാടിലാണ്. 50 കോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതിഷേധിക്കുന്നതിന് എല്ലാവര്ക്കും സ്വാതന്ത്ര്യം ഉണ്ടെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു.പകുതി ശമ്പളം നല്കി.മുഴുവന്‍ ശമ്പളം വേണമെങ്കില്‍ എഴുതി നല്കാന് ആവശ്യപ്പെട്ടു .തൊഴിലാളി സംഘടനകള്‍ക്ക് തൊഴിലാളികളോടുള്ള ഉത്തരവാദിത്തം കാണിക്കണം.സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുക്കണം. പലതവണയായി റെയില്‍വേ സമാനമാ. രീതിയില്‍ ശമ്പളം പകുതിയായി നല്‍കിയിട്ടുണ്ട്.അങ്ങനെയെങ്കില്‍ ബിഎംഎസിന് സമരം ചെയ്യാന്‍ എന്ത് ധാര്‍മികതയാണ് ഉള്ളതെന്നും മന്ത്രി ചോദിച്ചു.