താനൂര്‍ ബോട്ടപകടത്തില്‍ കള്ളനെ താക്കോള്‍ ഏല്‍പ്പിച്ച് കേരളാ പോലീസ്

തിരുവനന്തപുരം: താനൂര്‍ ബോട്ടപകടത്തില്‍ കള്ളനെ താക്കോള്‍ ഏല്‍പ്പിച്ച് സര്‍ക്കാരിന്റെ ഒത്തുകളി. ഡിജിപി നിയോഗിച്ച അന്വേഷണ സംഘത്തില്‍ താനൂര്‍ ഡിവെഎസ്പി വിവി ബെന്നിയേയും താനൂര്‍ എസ്.എച്ച്.ഒ ജീവന് ജോര്‍ജിനെയും ഉള്‍പ്പെടുത്തിയതാണ് വിവാദമായിരിക്കുന്നത്.
ഇത് താനൂര്‍ ബോട്ടപകടക്കേസ് അട്ടിമറിക്കാനാണ് എന്നാണ്് വ്യക്തമാകുന്നത്. ഡിജിപി പ്രഖ്യാപിച്ച അന്വേഷണ സംഘത്തിന്റെ അന്വേഷണ ചുമതല താനൂര്‍ ഡിവൈഎസ്പിക്കുവിവി ബെന്നിക്കാണ്.ഇയാള്‍ക്ക് ബോട്ടുടമ നാസറുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
എന്നാല്‍ അന്വേഷണ സംഘത്തിലുള്‍പ്പെട്ട താനൂര്‍ എസ്.എച്ച് ഒ ജീവന് ജോര്‍ജും നാട്ടുകാരുടെ ഇടയില്‍ പ്രതിസ്ഥാനത്താണ്.ബോട്ടിനെ കുറിച്ചും ബോട്ടിന്റെ ഫിറ്റ്നെസിനെ കുറിച്ചും നാട്ടുകാര്‍ എസ്.എച്ച് ഒയോട് പരാതിപ്പെട്ടിട്ടും ഇദ്ദേഹം നടപടി എടുത്തില്ലെന്നുംഉടമ നാസറിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ആരോപണ വിധേയരായ ഇവര്‍ രണ്ടുപേരും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടത് ഈ കേസ് അട്ടിമറിക്കാനാണെന്നും ബോട്ടുടമ നാസറിനെ സംരക്ഷിക്കാനുള്ള ഉന്നത തല നീക്കമാണെന്നും ഇതോടെ വ്യക്തമായിരിക്കുകയാണ്.
ബോട്ടുടമ നാസറിന്റെ ഉന്നതരുമായിട്ടുള്ള ബന്ധമടക്കം മറച്ച് വെക്കാനാണ് താനൂര്‍ ഡിവൈഎസ്പിയേയും താനൂര്‍ എസ്എച്ച് ഒയേയും അന്വേഷണ സംഘത്തില്‍ പെടുത്തിയത്.ഇതോടെ 24 നാലുപേരുടെ ജീവന് വിലയെ ഇവര്‍ അട്ടിമറിക്കുമെന്ന് ഏതാണ്ട് ഉറപ്പായി.
ഇതിന് സര്‍ക്കാര്‍ ഒത്താശയുമുണ്ട്.ഫിറ്റ്നസും ലൈസല്സുമില്ലാത്ത ബോട്ടിനെ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് സര്‍വീസ് നടത്തിയിരുന്നുവെന്നത് ഇന്നലെ റിട്ടോട്ടുകള് ഉയര്‍ന്നിരുന്നു. ഇതോടെ ബോട്ടപകടത്തില്‍ അട്ടിമറി സാധ്യതയും ഉയര്‍ന്നു. അതുമറച്ച് വെക്കാനും ഗൂഡാലോചനകള്‍ പുറത്ത് വരാതിരിക്കാനും ഉടമ നാസറിനെ ഇതില്‍ നിന്നും രക്ഷിച്ചെടുക്കാനുമാണ് ഈ രണ്ട് ഉദ്യോഗസ്ഥരെയും അന്വേഷണ സംഘത്തില്‍ തിരുകി കയറ്റിയത്.
ഇതോടെ ഈ കേസ് അട്ടിമറിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.താനൂര്‍ ഡിവൈഎസ്പി വി.വി.ബെന്നിക്കും എസ്.എച്ച് ഒ ജീവന് ജോര്‍ജ്ജിനും പുറമേ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ്.എസ് ആണ് സംഘത്തലവന്. കോണ്ടോട്ടി എ.എസ്.പി വിജയ ഭാരത് റെഡ്ഡിയും സംഘത്തിലുണ്ട്. ഉത്തരമേഖലാ ഐ.ജി നീരജ് കുമാര്‍ ഗുപ്തയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുക്കും അന്വേഷണം.