നികുതി സെക്രട്ടറിക്കെതിരെ ലോകായുകത് കേസ്

തിരുവനന്തപുരം ; വിജിലന്‍സ് അന്വേഷണം നടക്കുന്നു എന്ന കാരണത്താല്‍ സംസ്ഥാന ജിഎ സ്ടി വകുപ്പിലെ ഏതാനും ഉദ്യോ ഗസ്ഥര്‍ക്കു സ്ഥാനക്കയറ്റം നി ഷേധിച്ച സംഭവത്തില്‍ നികുതി സെക്രട്ടറി രത്തന്യു. ഖെല്‍ക്കര്‍ അടക്കമുള്ളവര്‍ക്ക് എതിരെ കേസെടുത്ത് സംസ്ഥാന ലോകായുക്ത നോട്ടിസ് അയച്ചു.
നികുതി സെക്രട്ടറിക്കു പുറമേ സംസ്ഥാന ജിഎസ്ടി കമ്മിഷ ണര് അജിത് വി.പാട്ടില്‍, ഡപ്യൂട്ടി കമ്മിഷണര്‍ എസ്.വി.ശിശിര്‍, നികുതി വകുപ്പ് അഡീഷനല്‍ സെക്രട്ടറി സിനി ജെ.ഷുക്കൂര്‍, സ്റ്റേറ്റ്ടാക്സ് ഓഫിസര്‍ ബി. ആര്.നിമ്മിനാഥ് എന്നിവര്‍ക്ക് എതിരെയാണു നോട്ടിസ് അയച്ച്ത.
ലോകായുക്ത ജസ്റ്റിസ് സിറി യക് ജോസഫും ഉപലോകായു ക ബാബു മാത്യു പി.ജോസ ഫും അടങ്ങുന്ന ബെഞ്ചിന്റേതാ ണ് ഉത്തരവ്. ജൂണ്‍ 26നു ഹാജ രാകണം. അതിനു മുന്‍പായി പരാതിയിലെ ആരോപണങ്ങള്‍ പരാതി. സംബന്ധിച്ച് രേഖാമൂലം വിശദീകരണം നല്‍കണം.
പൊതുപ്രവര്‍ത്തകനും ജിഎ സി കണ്‍സല്‍റ്റന്റുമായ മലപ്പുറം സ്വദേശി ഷാഹിദ് ഇര്‍ഫാന്റെ പരാതിയിലാണു നടപടി. ലിനുരാജ്, പുഷ്പറാണി, എ.വി.സുരേഷ് എന്നീ ഉദ്യോഗസ്ഥര്‍ക്കു ജിഎ സ്ടി വകുപ്പു തല പ്രമോഷന് കമ്മിറ്റി സ്ഥാനക്കയറ്റം നിഷേധിച്ചിരുന്നു. വിജിലന്‍സ് അന്വേഷ ണം നടക്കുന്നു എന്ന പേരിലായി രുന്നു ഇത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണം എന്നുള്ളത് അവരുടെ സ്ഥാനക്കയറ്റം നിഷേധി ക്കാന്‍ തക്കതായ കാരണമല്ലെന്നും കേസ് റജിസ്റ്റര്‍ ചെയ്തു കുറ്റപത്രം നല്കിയാല് മാത്രമേ ഇങ്ങനെ ചെയ്യാനാകൂ എന്നും നടപടി അധികാര ദുര്‍വിനിയോഗ മാണെന്നും ചൂണ്ടിക്കാട്ടിയാണു പരാതി.
സ്ഥാനക്കയറ്റം നിഷേധിക്കാന്‍ വ്യാജ തെളിവു നിര്‍മിക്കാന്‍ ശ്രമിച്ചു എന്ന ആരോപണവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. സ്ഥാനക്കയറ്റം നിഷേധിച്ച സംഭവത്തില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ നികുതി സെക്രട്ടറി അടക്കമുള്ളവര്‍ക്ക് എതിരെ കോടതിയലക്ഷ്യ നടപടികളും നടന്നുവരികയാണ്.