ചെന്നിത്തല വ്യാജ ആരോപണങ്ങളുമായി എത്ര വാര്‍ത്താസമ്മേളനം നടത്തുന്നുവോ അത്രയും സീറ്റ് എല്‍ ഡി എഫിന് കൂടും

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. രമേശ് ചെന്നിത്തല വ്യാജ ആരോപണങ്ങളുമായി എത്ര വാര്‍ത്താസമ്മേളനം നടത്തുന്നുവോ അത്രയും സീറ്റ് എല്‍ ഡി എഫിന് കൂടുമെന്നാണ് പരിഹാസം. ചെന്നിത്തലയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

ബഹുമാന്യനായ മുന്‍ പ്രതിപക്ഷ നേതാവ്. ശ്രീ. രമേശ് ചെന്നിത്തല വ്യാജ ആരോപണങ്ങളുമായി എത്ര വാര്‍ത്താസമ്മേളനം നടത്തുന്നുവോ അത്രയും സീറ്റ് എല്‍ ഡി എഫിന് കൂടും….കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നമ്മളത് കണ്ടതാണ്

തൃശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാരിനെയും രമേശ് ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചിരുന്നു.കര്‍ണാടകയില്‍ നാല്‍പ്പത് ശതമാനം കമ്മീഷനാണെങ്കില്‍ ഇവിടെ എണ്‍പത് ശതമാനം കമ്മീഷനാണ് സര്‍ക്കാര്‍ അടിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഇതുപോലെ അഴിമതി നടത്തിയ ഒരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ലെന്നും തുടര്‍ഭരണത്തിന് ശേഷം സര്‍ക്കാരിന്റെ അഹങ്കാരം പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണെന്നും വിമര്‍ശിച്ചിരുന്നു. കൂടാതെ മടിയില്‍ കനമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി ആരോപണങ്ങളോട് പ്രതികരിക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *