പിണറായി സര്ക്കാരിന്റെ ജനദ്രോഹത്തിനും അഴിമതിക്കുമെതിരെ യുഡിഎഫിന്റെ സെക്രട്ടേറിയേറ്റ് വളയല് ആരംഭിച്ചു.

രാവിലെ എട്ട്മണിയോടെ പത്തനംതിട്ട, ആലപ്പുഴ, കൊസല്ലം ജില്ലകളിലെ പ്രവര്ത്തകരും 9 മണിയോടെ ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രവര്ത്തകരും സമരത്തില് അണിചേര്ന്നു.നികുതി വര്ധന, കാര്ഷിക പ്രശ്നങ്ങള്, അഴിമതി, സാമ്പത്തിക പ്രതിസന്ധി, സര്ക്കാരിന്റെ ദൂര്ത്ത് തുടങ്ങിയ രാഷ്ടീയ വിഷയങ്ങളില് സര്ക്കാരിനെതിരായ കുറ്റപത്രം സമരത്തിനിടെ വായിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീഷന് സമര പരിപാടി ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്റ്കെ സുദാകരന്, പികെ കുഞ്ഞാലികുട്ടി, രമേശ് ചെന്നിത്തല,എം.എം ഹസ്സന്, പിജെ ജോസഫ്, ഷിബുബേബിജോണ്, അനൂപ് ജേക്കമ്പ്,സി.പി ജോണ്, പി.എം.എ സലാം, മാണി സി കാപ്പന്, രാജന് ബാബു,ശശി തരൂര് എംപി, അടൂര്പ്രകാശ് എംപി,എം വിന്സെന്റ് എംഎല്.എ പാലോട് രവി തുടങ്ങി യുഡിഎഫിലെ വിവിധ നേതാക്കള് പങ്കെടുക്കുന്നു.
പ്രതിപക്ഷ സമരത്തെയും തുടര്ന്ന് തിരുവനന്തപുരം നഗരത്തില് വാഹന നിയന്ത്രണം. എംജി റോഡില് വൈകുന്നേരം വരെയാണ് നിയന്ത്രണം ഏര്പ്പെടുത്തിയിട്ടുള്ളത്. പിണറായി സര്ക്കാരിന്റെ രണ്ടാം വാര്ഷികത്തില് ദുര്ഭരണത്തിനും അഴിമതിക്കും വിലക്കയറ്റത്തിനും നികുതികൊള്ളയ്ക്കുമെതിരെ യുഡിഎഫ് സെക്രട്ടേറിയേറ്റു മുന്നില് സമരം ചെയ്യുകയാണ്. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്പില് ബിജെപി രാപ്പകല് സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.