ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും വിഷയത്തെ പൊതുവത്കരിക്കുന്നത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതികരണം സംസ്ഥാനത്ത് വിദ്യാര്‍ത്ഥി തിരഞ്ഞെടുപ്പ് സുതാര്യമായിട്ടാണ് നടക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമാണ് ഇതിന്റെ ഉത്തരവാദിത്വം പ്രിന്‍സിപ്പലിനാണെന്നും മന്ത്രി വ്യക്തമാക്കി.
‘ഇത് കേരളത്തിന്റെ പൊതുപശ്ചാത്തലമാണെന്ന് കരുതരുത്. വിദ്യാര്‍ത്ഥി യൂണിയനുകളെ ഇകഴ്ത്തി കാണിക്കുന്നതിനായുള്ള പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ല. എല്ലാ പ്രതികരണങ്ങള്‍ക്കും മറുപടി പറയേണ്ടതില്ല. ഈ വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും’ മന്ത്രിപറഞ്ഞു.