തിരുവനന്തപുരം : ഓഫിസുകളിലെ ഫയല്‍ നീക്കത്തില്‍ വേഗം പോരെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഫയല്‍ നീക്കത്തില്‍ ചിലയിടങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഓരോ ഫയലും ഓരോ ജീവിതമെന്ന് 2016ല്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ചിലയിടങ്ങളില്‍ ഫയല്‍ നീക്കത്തില്‍ പുരോഗതി ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കേരളത്തെ സമ്പൂര്‍ണ ഇഗവേണന്‍സ് സംസ്ഥാനമായി പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി.
2016ല്‍ തന്നെ ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഓര്‍ക്കണമെന്ന് ജീവനക്കാരോട് പറഞ്ഞിരുന്നു. പക്ഷേ, വലിയ പുരോഗതി ആ കാര്യത്തില്‍ ഉണ്ടായെന്ന് പറയാന്‍ പറ്റില്ല. എന്നാല്‍, നേരിയ പുരോഗതി ഇല്ലാതെയും ഇരുന്നില്ല. കുറച്ച് മാറ്റങ്ങള്‍ വന്നു. ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി കുറെ പുരോഗതിയുണ്ടായി” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.