കേന്ദ്ര പദ്ധതികള്‍ പൂര്‍ണമായും കേരളത്തില്‍ എത്തുന്നില്ല: കേന്ദ്രമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ ലോക യശ്ശസിലേക്ക് കൈപിടിച്ചുയര്‍ത്തിയ മോദി സര്‍ക്കാര്‍ ഭരണത്തിന്റെ ഒന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നത് കേരളത്തേയും ചേര്‍ത്തുപിടിച്ചാണെന്ന് കേന്ദ്ര കൃഷിമന്ത്രി ശോഭ കരന്ത്ലജെ. എന്നാല്‍ കേന്ദ്രപദ്ധതികളെല്ലാം പൂര്‍ണ്ണമായി കേരളത്തിലെത്തുന്നില്ല. ഗുണഭോക്താക്കളുടെ പട്ടികയും അക്കൗണ്ടുകളും ശരിയായ രീതിയില്‍ സംസ്ഥാനം കൈമാറാത്തതാണ് തടസം. എന്‍.ഡി.എ സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലില്‍ നടത്തിയ മാദ്ധ്യമ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അവര്‍
കേന്ദ്രം അവഗണിക്കുകയാണെന്ന സംസ്ഥാന മന്ത്രിമാരുടെ ആക്ഷേപം കളവാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന് പറഞ്ഞു. കേന്ദ്ര പദ്ധതികളുടെ പേരുമാറ്റി സംസ്ഥാന പദ്ധതിയാക്കി അവതരിപ്പിക്കുന്നതാണ് പിണറായി വിജയന് സര്‍ക്കാരിന്റെ രീതിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് കുറ്റപ്പെടുത്തി.
മോദി സര്‍ക്കാര്‍ നല്കിയ വന്ദേഭാരത് എക്സ് പ്രസ് മലയാളികള്‍ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു. റെയില്‍വേയുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള വികസനമാണ് നടക്കുന്നത്. ദേശീയപാത വികസനം പൂര്‍ത്തിയാകുന്നതോടെ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറും. പ്രധാനമന്ത്രി ആവാസ് യോജന അനുസരിച്ച് പതിനായിരക്കണക്കിന് ആളുകള്‍ക്ക് കേരളത്തില്‍ വീടുകള്‍ ലഭിച്ചു.ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് എന്നിവരും പങ്കെടുത്തു.