ബിജെപിക്കും ആര്‍എസ്എസിനും ഭാവിയിലേക്ക് നോക്കാന്‍ കഴിവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

പിന്നിലെ കണ്ണാടിയില്‍ മാത്രം നോക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഇന്ത്യന്‍ കാര്‍’ ഓടിക്കുന്നതെന്നും ഇത് ഒന്നിന് പുറകെ ഒന്നായി അപകടങ്ങള്‍ വിളിച്ചുവരുത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യുഎസ് സന്ദര്‍ശനത്തിനത്തിന്റെ ഭാഗമായ അവസാനം നടന്ന, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാന്‍ ഫ്രാന്‍സിസ്‌കോ, വാഷിംഗ്ടണ്‍ ഡിസി എന്നിവിടങ്ങളിലും രാഹുല്‍ നേരത്തെ സന്ദര്‍ശനം നടത്തിയരുന്നു.

നാട്ടില്‍ നമുക്കൊരു ഒരു പ്രശ്‌നമുണ്ട്, അത് ഞാന്‍ നിങ്ങളോട് പറയാം. ബിജെപിക്കും ആര്‍എസ്എസിനും ഭാവി നോക്കാന്‍ കഴിയുന്നില്ല. അവര്‍ കഴിവില്ലാത്തവരാണ്. എന്തുകൊണ്ടാണ് ട്രെയിന്‍ അപകടമുണ്ടായതെന്ന് ബിജെപിയോട് ചോദിച്ചാല്‍, 50 വര്‍ഷം മുമ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണകാലത്ത് അത്തരത്തില്‍ ചെയ്തുവെന്ന് അവര്‍ മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ റെയില്‍വേ ദുരന്തങ്ങളിലൊന്നായ ഒഡീഷ ട്രെയിന്‍ അപകടത്തെത്തുടര്‍ന്ന് സര്‍ക്കാരിനെതിരെ രൂക്ഷമായി രാഹുല്‍ പ്രതികരിച്ചു.

മൂന്ന് ട്രെയിനുകള്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 275 പേര്‍ മരിക്കുകയും റെയില്‍വേ സുരക്ഷാ വീഴ്ച പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യുകയാണ് പ്രതിപക്ഷം ചെയ്തത്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണമെന്ന് ചില കോണുകളില്‍ നിന്ന് ആവശ്യമുയരുന്നുമുണ്ട്. ഇത്രയും ഗൌരവമുള്ള വിഷയത്തിലാണ് ബിജെപിയുടെ ഭൂതകാല മറുപടി. എന്തുകൊണ്ടാണ് പാഠപുസ്തകങ്ങളില്‍ നിന്ന് പിരിയോഡിക് ടേബിള്‍ നീക്കം ചെയ്തതെന്ന് നിങ്ങള്‍ ബിജെപിയോട് ചോദിച്ചാല്‍, 60 വര്‍ഷം മുമ്പ് കോണ്‍ഗ്രസ് പാര്‍ട്ടി എന്താണ് ചെയ്തതെന്ന് അവര്‍ ചോദിക്കുമെന്നു രാഹുല്‍ പറഞ്ഞു.

തിരിഞ്ഞ് നോക്കൂ എന്നാണ് അവരുടെ ഉടനടിയുള്ള പ്രതികരണങ്ങള്‍, പിന്നിലെ കണ്ണാടിയില്‍ മാത്രം നോക്കി ഒരാള്‍ക്ക് ഒരു കാര്‍ ഓടിക്കാന്‍ കഴിയില്ല, അത് ഒന്നൊന്നിന് പിറകെ മറ്റൊന്നായി അപകടങ്ങള്‍ ഉണ്ടാക്കുകയേ ഉള്ളൂ. അതാണ് മോദിജിയുടെ രീതി. അദ്ദേഹം ഇന്ത്യന്‍ കാര്‍ ഓടിക്കാന്‍ ശ്രമിക്കുമ്പോള്‍ പിന്നിലെ കണ്ണാടിയില്‍ മാത്രം നോക്കുന്നു. എന്തുകൊണ്ടാണ് കാര്‍ ഇടിക്കുന്നതെന്നോ മുന്നോട്ട് നീങ്ങാത്തതെന്നോ അദ്ദേഹത്തിന് മനസിലാകുന്നില്ല. നിങ്ങള്‍ അവരുടെ മന്ത്രിമാര്‍ പറയുന്നത് നിങ്ങള്‍ ശ്രദ്ധിച്ചു നോക്കൂ, നിങ്ങള്‍ പ്രധാനമന്ത്രിയെ ശ്രദ്ധിച്ചു നോക്കൂ, അവര്‍ ഭാവിയെക്കുറിച്ച് സംസാരിക്കുന്നത് നിങ്ങള്‍ ഒരിക്കലും കാണില്ല, അവര്‍ ഭൂതകാലത്തെക്കുറിച്ച് മാത്രമേ സംസാരിക്കൂ, ഭൂതകാലത്തിന് മറ്റാരെയെങ്കിലും കുറ്റപ്പെടുത്തിക്കൊണ്ടാണ് അവര്‍ മുന്നോട്ടുപോകുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

 

Leave a Reply

Your email address will not be published. Required fields are marked *