വിദ്യയ്ക്കെതിരെ വ്യാജ രേഖ ചമച്ച കേസില്‍ ഗുരുതര ആരോപണങ്ങള്‍

ആരോപണങ്ങള്‍ പുറത്ത് വന്നതോടെ വിദ്യ ഒളിവില്‍പ്പോയി. ഒളിവിലിരുന്നു വിദ്യ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.അതിനിടെ ദിവ്യക്ക് ഗവേഷണത്തിന് സീറ്റ് തരപ്പെടുത്തുന്നതിനായി വെസ് ചാന്‍സലര്‍ ഇടപെട്ടതായി ആരോപണം ഉയര്‍ന്നു.

ദളിത് ആക്ടിവിസ്റ്റ് ദിനു വെയിലാണ് ഗുരുതര ആരോപണവുമായി വന്നിട്ടുള്ളത്. വിദ്യ കെ സീറ്റ് തരപ്പെടുത്തിയ രീതിയേക്കുറിച്ച് പരാതി ഉയര്‍ത്തിയപ്പോള്‍ കാലടി സര്‍വ്വകലാശാല വെസ് ചാന്‍സലര്‍ പൊതുവേദിയില്‍ വച്ച് അപമാനിച്ചുവെന്നും ദളിത് ആക്ടിവിസ്റ്റ് ദിനു വെയില്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു. കാലടി സര്‍വകലാശാലയിലെ എസ് സി / എസ് ടി സെല്ലിന് പരാതി നല്‍കിയപ്പോള്‍ പരാതിക്കാര്‍ സര്‍വ്വകലാശാലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു വൈസ് ചാന്‍സലര്‍ ആരോപിച്ചതെന്നും ദിനു വെയില്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു. സംവരണ തത്വം അട്ടിമറിച്ചായിരുന്നു വിദ്യയ്ക്ക് സീറ്റ് നല്‍കിയതെന്നായിരുന്നു പരാതി.

അതേസമയം വ്യാജ പ്രവൃത്തി പരിചയരേഖ സമര്‍പ്പിച്ച് അട്ടപ്പാടി കോളേജില്‍ ജോലിക്ക് ശ്രമിച്ച വിദ്യക്കെതിരെ കാലടി സര്‍വകലാശാലയിലെ മലയാളം വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് മലയാളം വിഭാഗം ആവശ്യപ്പെട്ടിട്ടുള്ളത്. വിദ്യ കെയുടെ ഗവേഷണ ഗൈഡ് സ്ഥാനത്ത് നിന്ന് ബിച്ചു എക്സ്മലയില്‍ പിന്മാറിയിട്ടുണ്ട്. വിദ്യ കെ നിയമപരമായി നിരപരാധിത്വം തെളിയിരുന്നത് വരെ ഗൈഡ് സ്ഥാനത്ത് നിന്ന് മാറിനില്‍ക്കുകയാണെന്ന് ബിച്ചു കാലടി സര്‍വകലാശാലയെ അറിയിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *