തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോലീസ് സർജൻ ആയിരുന്ന ഡോക്ടർ: പി രമ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ശാന്തികവാടത്തിൽ. സിനിമാനടൻ ജഗദീഷിന്റെ ഭാര്യയാണ്.ദീർഘകാലമായി അസുഖബാധിതയായി കിടക്കുകയായിരുന്നു ഡോക്ടർ രമ.അഭയ കേസിലെ പ്രതി സിസ്റ്റർ :സെഫിയെ 2008 നവംബറിൽ സിബിഐ അറസ്റ്റ് ചെയ്ത് മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാക്കിയപ്പോൾ അന്നത്തെ ആലപ്പുഴ ഗവൺമെൻറ് മെഡിക്കൽ കോളേജിലെ പോലീസ് സർജൻ ആയിരുന്നു ഡോക്ടർ രമ.സിസ്റ്റർ സെഫി കന്യകയാണെന്ന് സ്ഥാപിക്കാൻ വേണ്ടി കന്യാചർമ്മം വെച്ചുപിടിപ്പിച്ചത് മെഡിക്കൽ പരിശോധനയിലൂടെ കണ്ടുപിടിച്ചത് ഡോക്ടർ : രമ ആയിരുന്നു. അഭയകേസിൽ ഒരു വഴിത്തിരിവായിരുന്നു ഈ സംഭവം.2019ൽ അഭയ കേസിലെ വിചാരണ സിബിഐ കോടതിയിൽ ആരംഭിച്ചപ്പോൾ പ്രോസിക്യൂഷൻ സാക്ഷിയായ
ഡോക്ടർ രമയെ,സിബിഐ കോടതി നിയോഗിച്ച മജിസ്ട്രേറ്റ് വീട്ടിൽ പോയാണ് മൊഴി രേഖപ്പെടുത്തിയത്. ഡോക്ടർ രമ അസുഖബാധിതയായി കിടപ്പിൽ ആയതിനാലാണ് വീട്ടിൽ പോയി മൊഴിയെ ടുത്തത് . ഡോക്ടർ : പി. രമയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.