ഇലക്ട്രിക് മിനി കൂപ്പര്‍ കാര്‍ സ്വന്തമാക്കി നടി മഞ്ജുവാര്യർ. പുതിയ കാർ വാങ്ങിയിട്ടുള്ള മഞ്ജുവിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഏറ്റവും വില കുറഞ്ഞ ആഡംബര ഇലക്ട്രിക് വാഹനങ്ങളിൽ ഒന്നായ മിനികൂപ്പറുടെ ഈ ഇലക്ട്രിക് ഹാച്ച്ബാക്ക് പരിസര മലിനീകരണം ഒട്ടുമില്ലാത്ത പ്രകൃതി സംരക്ഷണത്തിന് നല്ലൊരു മാതൃക കൂടിയാണ് ഈ കാര്‍.
പൂര്‍ണമായും വിദേശത്ത് നിര്‍മ്മിച്ച് ഇന്ത്യയില്‍ എത്തിക്കുന്ന ഈ കാറിൻ്റെ എക്സ്ഷോറൂം വില 47.20 ലക്ഷം രൂപയാണ്. മിനി കൂപ്പറിൻ്റെ സാധാരണ മോഡലിനെക്കാള്‍ എട്ട് ലക്ഷം രൂപയാണ് ഇലക്ട്രിക് പതിപ്പിന് കമ്പനി അധികമായി ഈടാക്കുന്നത്.
30 യൂണിറ്റാണ് ആദ്യ ബാച്ചില്‍ മിനി കൂപ്പര്‍ എസ്ഇ ഇലക്ട്രിക് ഇന്ത്യയില്‍ അനുവദിച്ചത്. മഞ്ജുവിൻ്റെ ദൃശ്യങ്ങൾ എത്തിയതോടെ മിനി കൂപ്പര്‍ എസ്ഇ ഇലക്ട്രിക് സോഷ്യൽ മീഡിയയിൽ തരംഗമാണ്.