ദില്ലി ഓര്‍ഡിനന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി എഎപി രംഗത്തെത്തുകയായിരുന്നു. വിഷയത്തിലെ കോണ്‍ഗ്രസ് നിലപാട് ദുരൂഹമെന്നാണ് എഎപിയുടെ വിമര്‍ശനം. എന്നാല്‍ രാഹുലിനെതിരെയുള്ള ആരോപണം പിന്‍വലിക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
പ്രതിപക്ഷ സഖ്യ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ഇന്നലെ പ്രതിക്ഷ പാര്‍ട്ടികളുടെ യോ?ഗം നടന്നിരുന്നു. ഇതിനിടയിലും കടുത്ത നിലപാടുമായി ആം ആദ്മി പാര്‍ട്ടി മുന്നോട്ടുപോവുകയാണ് എന്നതാണ് പുതിയ വിവരം. ഷിംല യോഗത്തില്‍ പങ്കെടുക്കണമെങ്കില്‍ ദില്ലി ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസ് നിലപാട് പ്രഖ്യാപിക്കണമെന്നാണ് എഎപിയുടെ ആവശ്യം.
അതിനായി പാര്‍ലമെന്റ് സമ്മേളനം വരെ കാത്തിരിക്കേണ്ട ആവശ്യമില്ല. വിഷയത്തിലെ കോണ്‍ഗ്രസ് നിലപാട് ദുരൂഹെമെന്നാവര്ത്തിച്ചും ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിരിക്കുകയാണ്. അതേസമയം, രാഹുല്‍ഗാന്ധിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസും നിലപാട് കടുപ്പിക്കുകയാണ്.
രാഹുല്‍ ഗാന്ധിക്കെതിരെ എഎപി വക്താവുന്നയിച്ച ഗൂഢാലോചന ആരോപണം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ നിലപാട് പ്രഖ്യാപിക്കൂ. അതേസമയം, തര്‍ക്കം മുന്നോട്ടു പോവുന്ന സാഹചര്യത്തില്‍ ഇരു കൂട്ടരേയും അനുനയിപ്പിക്കാനാണ് നിതീഷ് കുമാറിന്റെ ശ്രമം. തര്‍ക്കത്തില്‍ നിതീഷ് കുമാര്‍ ഇടപെടുമെന്നാണ് സൂചന.
ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റാന്‍ ഒന്നിച്ച് നില്ക്കാന് പാറ്റ്നയില്‍ നടന്ന യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് പാര്‍ട്ടികള്‍ ഒന്നിച്ച് പോരാടും. പ്രതിപക്ഷ മുഖമായി ഒരു പാര്‍ട്ടിയേയും ഉയര്‍ത്തിക്കാട്ടില്ല.