ട്വിറ്ററിലൂടെയാണ് അദ്ദേഹം സ്വാതന്ത്ര്യ ദിന സന്ദേശം പുറത്തുവിട്ടിരിക്കുന്നത്. എല്ലാവര്ക്കും സന്തോഷം നിറഞ്ഞ സ്വാതന്ത്ര്യദിനം ആശംസിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള തന്റെ 145 ദിവസത്തെ ഭാരത് ജോഡോ യാത്രയെക്കുറിച്ചും യാത്രയ്ക്കിടെ ആളുകള്‍ തന്നെ എങ്ങനെയൊക്കെയാണ് സ്പര്‍ശിച്ചതെന്നും ട്വീറ്റില്‍ പറയുന്നുണ്ട്.
കടല്‍ത്തീരത്ത് നിന്ന് ആരംഭിച്ച യാത്ര മഴയും, വെയിലും പൊടിപടലങ്ങളും കാടുകളും കുന്നുകളുമെല്ലാം താണ്ടി തനിക്ക് ഏറെ പ്രിയപ്പെട്ട കാശ്മീരിലെത്തിയെന്ന് രാഹുലിന്റെ ട്വീറ്റില്‍ പറയുന്നു.കുറച്ച് ദിവസത്തെ യാത്രകള്‍ക്ക് ശേഷം കാല്‍മുട്ടിന് വേദനയുണ്ടായി. തുടര്‍ന്ന് കുറച്ച് ദിവസം എന്റെ ഫിസിയോതെറാപ്പിസ്റ്റ് ഞങ്ങള്‍ക്കൊപ്പം യാത്ര ചെയ്തു. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ കേട്ടെങ്കിലും വേദന പൂര്‍ണമായും മാറിയില്ല. ഭാരത് ജോഡോ യാത്ര അവസാനിപ്പിക്കാമെന്ന് കരുതുമ്പോഴെല്ലാം അത് തുടരാനുള്ള ഊര്‍ജം എവിടെ നിന്നെങ്കിലും ലഭിക്കും.