പുതുപ്പള്ളിക്കാര്‍ ഉമ്മന്‍ ചാണ്ടിക്ക് നല്‍കുന്ന വലിയ യാത്ര അയപ്പ് നാളെ

പുതുപ്പള്ളി: ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളിക്കാര്‍ നല്‍കുന്ന വലിയ യാത്ര അയപ്പ് നാളെയെന്ന് അച്ചു ഉമ്മന്‍.അവസാന യാത്രഅയപ്പിന്റെ ഇടിമുഴക്കം വോട്ടെണ്ണല്‍ ദിവസം കേള്‍ക്കും .ചാണ്ടി ഉമ്മന് റെക്കോര്‍ഡ് ഭൂരിപക്ഷം കിട്ടും.ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷത്തെ മറികടക്കുമെന്നും അവര്‍ പറഞ്ഞു,ഈ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ഉണ്ട്.

കോണ്‍ഗ്രസിന് ഇത്രയധികം അനുകൂല സാഹചര്യം ഉള്ള തെരഞ്ഞെടുപ്പ് മുമ്പ് ഉണ്ടായിട്ടില്ല.എല്ലാത്തിനും ഉപരി ഉമ്മന്‍ ചാണ്ടി എന്ന ഘടകം നിലവിലുണ്ട്.ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് എതിര്‍ ഭാഗം ആരോപണങ്ങളും വിവാദങ്ങളും ഉണ്ടാക്കുന്നത്.ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ വിവാദം ഉയര്‍ത്തിയതും അതുകൊണ്ടാണെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.

സൈബര്‍ അതിക്ഷേപ കേസില്‍ പോലീസിന് മൊഴി കൊടുത്തു.ഇനി നടപടികള്‍ മുന്നോട്ട് കൊണ്ട് പോകേണ്ടത് പോലീസാണ്.നടപടികള്‍ വൈകുന്നത് എന്ത് കൊണ്ട് എന്നറിയില്ലെന്നും അവര്‍ പറഞ്ഞു.ഒരു മാസത്തോളം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം പുതുപ്പള്ളിയില്‍ ഇന്ന് നിശബ്ദ പ്രചരണം.

ശബ്ദഘോശങ്ങളോടെയുള്ള പ്രചരണം ഇല്ലെങ്കിലും പരമാവധി വോട്ടര്‍മാരെ നേരില്‍ കാണുകയാണ് സ്ഥാനാര്‍ത്ഥികളുടെ ലക്ഷ്യം.തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളും രാവിലെ വിതരണം ചെയ്യും. സ്‌ട്രോങ്ങ് റൂം ആയ കോട്ടയം ബസേലിയോസ് കോളേജില്‍ നിന്നാണ് 182 ബൂത്തുകളിലേക്കും ഉള്ള സാമഗ്രികള്‍ വിതരണം ചെയ്യുന്നത്. മുഴുവന്‍ ബൂത്തുകളിലും വി വി പാറ്റുകളും വെബ്കാസ്റ്റിംഗും സജ്ജമാക്കിയിട്ടുണ്ട്. 176417 വോട്ടര്‍മാരാണ് നാളെ പോളിംഗ് ബൂത്തിലേക്ക് എത്തുക.

 

Leave a Reply

Your email address will not be published. Required fields are marked *