സൗത്ത് ഇന്ത്യന്‍ ഫിസിയോ തെറാപ്പി കോണ്‍ഫറന്‍സ് 9, 10 തീയതികളില്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഫിസിയോതെറപ്പിസ്റ്റുകള്‍ സംയുക്തമായി സെപ്തംബര്‍ 9 , 10 തീയതികളില്‍ തിരുവന്തപുരം മെഡിക്കല്‍ കോളേജ് ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ ഏജഒഥഇഛച’23 എന്ന പേരില്‍ ദക്ഷിണേന്ത്യന്‍ കോണ്‍ഫറന്‍സ് നടത്തുന്നു.
ലോക ഫിസിയോതെറപ്പി ദിനമായ സെപ്തംബര്‍ 8നു വാക്കത്തോണോടു കൂടിയാണ് സമ്മേളനം ആരംഭിക്കുന്നത്. ദക്ഷിണ കേരളത്തില്‍ നിന്നുള്ള പ്രമുഖരായ ഒട്ടേറെ ഫിസിയോതെറാപിസ്‌റ്മാര്‍ ഈ ചടങ്ങില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
സെപ്റ്റംബര്‍ 9 നു 10 മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയുടെ ഉദ്്ഘാടനം ന കേരള ഹെല്‍ത്ത് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ നിര്‍വഹിക്കും.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലിനെറ്റ് മോറിസ് സൂപ്രണ്ട് ഡോ. നിസാറുദീന്‍ എ, ശ്രീജിത് എം നമ്പൂതിരി, ശ്രീജിത്ത് പി സ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കുന്നു എന്ന് സംഘാടകരായ പൂര്‍ണിമ കൃഷ്ണന്‍, ബിനു ജെയിംസ്, ശ്രീജേഷ് എം സ് എന്നിവര്‍ പറഞ്ഞു.ഫിസിയോതെറാപ്പിയുടെ ആവശ്യകത സാധാരണ ജനങ്ങളില്‍ എത്തിക്കുക, ഈ മേഖലയിലെ പുതിയ നൂതന സാങ്കേതികവിദ്യകളെ പറ്റി മനസിലാക്കുക, ഫിസിയോതെറപ്പി ഒരു മുഖ്യധാര ചികിത്സാരീതിയാണെന്നുള്ള അവബോധം പ്രചരിപ്പിക്കുക എന്നതെല്ലാമാണ് ഈ സമ്മേളനത്തിന്റെ ലക്ഷ്യം. അതോടൊപ്പം ഫിസിയോതെറപ്പി ചികിത്സയുടെ പ്രാധാന്യവും സവിശേഷതകളും ജനങ്ങളിലേയ്ക്ക് എത്തിക്കുകയും ഈ സമ്മേളനം ലക്ഷ്യമിടുന്നു.