സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

ആലുവ:സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുമ്പോള്‍ ആഭ്യന്തരവകുപ്പ് നാഥനില്ല കളരി പൊലെയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.ആലുവയില്‍ 8 വയസുകാരി പീഡനത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതാണ്കാട്ടാക്കടയില്‍ കുട്ടിക്കെതിരെ സംഭവിച്ചതും ജനങ്ങളെ ആശങ്കയിലാക്കി.സംസ്ഥാനത്ത് പൊലീസ് പെട്രോളിങ് ശക്തിപ്പെടുത്തണം ക്രിമിനല്‍ സ്വഭാവമുള്ളവരെ കണ്ടെത്തണം.

ആലുവയിലെ കുട്ടിയുടെ കുടുംബത്തിന് താമസിക്കാന്‍ മറ്റൊരു സ്ഥലം കണ്ടെത്തണം.ഇക്കാര്യം എസ്പി യോട് സംസാരിക്കും .കുട്ടിയുടെ മാതാപിതാക്കളെ കണ്ടു, കുട്ടിയെ കണ്ടില്ല.ഇതര സംസ്ഥാന തൊഴിലാളികളെ കുറ്റം പറയാന്‍ കഴിയില്ല. അവര്‍ നമുക്ക് വേണ്ടി ജോലി ചെയ്യാന്‍ വന്നവരാണ്. കുട്ടികളുടെ സുരക്ഷയെ കുറിച്ച് ഡിജിപിയോട് സംസാരിക്കും. മുഖ്യമന്ത്രിയോട് സംസാരിച്ചിട്ട് കാര്യമില്ല അതുകൊണ്ടാണ് ഡിജിപിയോട് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

കാട്ടാക്കടയില്‍ നടന്നത് പൈശാചികമായ സംഭവമാണ്. പ്രതിയെ ഇനിയും പിടികൂടാന്‍ ആവാത്തത് പോലീസിന്റെ അനാസ്ഥയാണ്.നിയമസഭ കയ്യാങ്കളി കേസ്. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു.നടന്നതൊക്കെ ജനങ്ങള്‍ നേരിട്ട് കണ്ടതാണ്.പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം. സര്‍ക്കാരിനെതിരായ വിധിയെഴുത്താണെന്നും ചെന്നിത്തല പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *