കാട്ടാക്കടയില്‍ 10ാം ക്ലാസുകാരന്‍ കാറിടിച്ച് മരിച്ചതില്‍ കൊലപാതകക്കുറ്റം ചുമത്തുംപ്രതി ഒളിവില്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ കാറിടിച്ച് പത്താം ക്‌ളാസുകാരന്‍ മരിച്ചതില്‍ പ്രതി പ്രിയരഞ്ജന് എതിരെ കൊലപാതക കുറ്റം ചുമത്തും.302ആം വകുപ്പ് ചേര്‍ക്കും മാതാപിതാപിതാക്കളുടെ മൊഴികളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നടപടി. നിലവില്‍ നരഹത്യക്കാണ് കേസ്. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമെന്ന് പൊലീസ് അറിയിച്ചു.

പൂവച്ചല്‍ സ്വദേശിയായ പ്രിയരഞ്ജന്‍, കേരളം കടന്ന് പോയിട്ടുണ്ടാകില്ലെന്നാണ് പൊലീസ് നിഗമനം. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാള്‍ ഓണം പ്രമാണിച്ചാണ് നാട്ടില്‍ വന്നതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ 30നാണ് പൂവച്ചല്‍ സ്വദേശിയായ 15കാരന്‍ ആദിശേഖര്‍ പുളിങ്കോട് ക്ഷേത്രത്തിന് മുന്നിലായി പ്രിയരഞ്ജന്‍ ഓടിച്ചിരുന്ന കാറിടിച്ച് മരിച്ചത്. ആദ്യം ദുരൂഹത സംശയിച്ചിരുന്നില്ലെങ്കിലും പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കുട്ടിയെ മനപ്പൂര്‍വം വണ്ടിയിടിപ്പിച്ചതാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.

മാസങ്ങള്‍ക്ക് മുമ്പ് ക്ഷേത്രപരിസരത്ത് പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാകാം കൃത്യം ചെയ്തതൊണ് സംശയം. മാതാപിതാക്കള്‍ ഇക്കാര്യം മൊഴിയായി നല്‍കിയതിന് പിന്നാലെ നരഹത്യ കുറ്റം ചുമത്തി പ്രിയരഞ്ജനെതിരെ കേസെടുക്കുകയായിരുന്നു. അപകട ശേഷം വണ്ടി ഉപേക്ഷിച്ചു കടന്ന് കളഞ്ഞ പ്രിയരഞ്ജനെക്കുറിച്ച് ഇതുവരെ സൂചന ഒന്നും ലഭിച്ചിട്ടില്ല.ആദിശേഖറിന്റെ അകന്ന ബന്ധു കൂടിയാണ് പ്രിയരഞ്ജന്‍. കാട്ടാക്കട ചിന്മയ വിദ്യാലത്തിലെ പത്താം ക്ളാസ് വിദ്യാര്‍ത്ഥിയാണ് ആദിശേഖര്‍

 

Leave a Reply

Your email address will not be published. Required fields are marked *