പുതുപ്പള്ളിയിലെ വികസന സ്വപ്നങ്ങള്‍ പങ്കുവച്ച് എംഎല്‍എ : ചാണ്ടി ഉമ്മന്‍

പുതുപ്പള്ളിയില്‍ സ്‌പോര്‍ട്‌സ് സെന്റര്‍ അടക്കം മണ്ഡലത്തിന്റെ വിവിധ പദ്ധതികള്‍ മനസ്സിലുണ്ടെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. കോട്ടയം പ്രസ് ക്ലബ്ബില്‍ മീറ്റ് ദ് പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുപ്പള്ളിയില്‍ സ്‌പോര്‍ട്‌സ് സെന്റര്‍
ഒരു കായിക ഇനമോ തിരഞ്ഞെടുക്കപ്പെടുന്ന ഒരു കൂട്ടം കായികയിനങ്ങളോ ഒന്നിച്ചു ചേര്‍ത്ത് ഒരു സ്‌പോര്‍ട്‌സ് സെന്റര്‍ പുതുപ്പള്ളി മണ്ഡലത്തില്‍ കൊണ്ടുവരും. ഇതിന്റെ പ്രാഥമിക ജോലികള്‍ നടന്നു വരുന്നു. സ്‌പോണ്‍സര്‍ഷിപ്പിന് ലുലു ഗ്രൂപ്പിനോടു കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിട്ടുണ്ട്
ഗതാഗതക്കുരുക്ക്
മണര്‍കാട്, പുതുപ്പള്ളി കവലകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ അതതു പഞ്ചായത്തുകളുമായി ചേര്‍ന്നു പദ്ധതിയുണ്ടാക്കും. നിലവില്‍ പഞ്ചായത്തുകളാണ് ഇവിടെ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ശുദ്ധജലം
കഴിഞ്ഞ ദിവസവും പാമ്പാടിയില്‍ ഒരു ശുദ്ധജല പദ്ധതി ഉദ്ഘാടനം ചെയ്തതേയുള്ളൂ. വിവിധ സ്ഥലങ്ങളില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ചിലതു നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നു. ചില പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്.
താരതമ്യം
പുതിയ എംഎല്‍എയെ പഴയ എംഎല്‍യുമായി താരതമ്യം ചെയ്യുന്നതു സ്വാഭാവികമാണ്. എന്നാല്‍ ഉമ്മന്‍ ചാണ്ടിക്ക് ഒപ്പമാകാന്‍ സാധിക്കില്ല. എന്റെ രീതിയില്‍ ഒപ്പമുണ്ടാകും എന്നാണു നാട്ടുകാര്‍ക്കു നല്‍കിയ ഉറപ്പ്. അതു പാലിക്കും.
എംഎല്‍എ ഓഫിസ്
മണ്ഡലത്തില്‍ എംഎല്‍എ ഓഫിസിന്റെ കാര്യം സമയമാകുമ്പോള്‍ തീരുമാനിക്കും.
കോണ്‍ഗ്രസ് ഗ്രൂപ്പ്’
കോണ്‍ഗ്രസില്‍ പണ്ടു മുതലേ ഗ്രൂപ്പുണ്ട്. എന്നാല്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം നല്ല രീതിയില്‍ പോകുന്നു. തൃക്കാക്കരയിലും പുതുപ്പള്ളിയിലും കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. ഈ പ്രവര്‍ത്തനം വഴി കേരളത്തില്‍ മാറ്റമുണ്ടാക്കാനാകും.