സഭയിലെ വാദപ്രതിവാദങ്ങള്‍ അതിരുവിടാതിരിക്കാന്‍ ശ്രദ്ധിക്കണം : മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയിലു ണ്ടാകുന്ന രൂക്ഷമായ വാദപ്രതി വാദങ്ങള്‍ സ്വാഭാവികമാണെന്നും അതിരുവിടാതിരിക്കാന്‍ ശ്രദ്ധ പു ലര്‍ത്തണമെന്നും മുഖ്യമന്ത്രി പി ണറായി വിജയന്‍. കേരള ലെജി സ്ലേറ്റിവ് അസംബ്ലി മീഡിയ ആന്‍ ഡ് പാര്‍ലമെന്ററി സ്റ്റഡീസ് വിഭാഗ ത്തിന്റെ നേതൃത്വത്തില്‍ നിയമസഭ സാമാജികര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന തുടര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത രാഷ്ട്രീയ വീക്ഷ ണങ്ങള്‍ ശക്തമായി സഭയില്‍ അ വതരിപ്പിക്കുകതന്നെ വേണം.
അല്ലെങ്കില്‍ സഭയുടെ സജീവത കു റഞ്ഞു പോകും. വ്യത്യസ്ത വീക്ഷ ണങ്ങള്‍ ശരിയായ രീതിയില്‍ ന്നെ ഉയര്‍ന്നുവരണം. പക്ഷേ, അ തില്‍ നമുക്കു നമ്മുടേതായ നിയ ന്ത്രണങ്ങളുണ്ടാകണം. എന്നാല്‍, ചില ഘട്ടങ്ങളില്‍ പൊതുവേയു ണ്ടാകേണ്ട സൗഹൃദാന്തരീക്ഷം തകര്‍ന്നുപോകുന്ന നിലവരുന്നു ണ്ട്. അതു ഗുണകരമല്ലെന്ന് അ ദ്ദേഹം പറഞ്ഞു.
പുതിയ സാമാജികരെ നടപ ടിക്രമങ്ങള്‍ മനസ്സിലാക്കാന്‍ പ്രാ പ്തരാക്കുകയെന്ന ലക്ഷ്യത്തോ ടെയാണു തുടര്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു.പരിശീലന പരിപാടി ബുധനാഴ്ച സമാപിക്കും.