അനില്‍ ആന്റണിക്ക ബിജെപിയില്‍ രക്ഷപ്പെടാന്‍ കഴിയില്ലെന്നു കെ.മുരളീധരന്‍

കോഴിക്കോട്: എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിക്കു ബിജെപിയില്‍ രക്ഷപ്പെടാന്‍ കഴിയില്ലെന്നു കെ.മുരളീധരന്‍ എംപി. സ്വന്തം പ്രസ്ഥാനത്തെ തിരിഞ്ഞുകൊത്തിയാല്‍ ഗതികിട്ടില്ലെന്നാണു തന്റെ അമ്മ തന്നെ പഠിപ്പിച്ചതെന്നും മുരളീധരന്‍ പറഞ്ഞു. മകന്റെ രാഷ്ട്രീയഭാവിക്കായി പ്രാര്‍ഥിച്ചുവെന്നും അതിനു ശേഷമാണ് അനില്‍ ആന്റണിക്ക് ബിജെപിയിലേക്കു ക്ഷണം ലഭിച്ചതെന്നും ആന്റണിയുടെ ഭാര്യ എലിസബത്ത് നടത്തിയ വെളിപ്പെടുത്തലിനോടു പ്രതികരിക്കുകയായിരുന്നു മുരളീധരന്‍. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മില്‍ മെക്കിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന്, മറ്റുള്ളവരുടെ പക്വത താന്‍ അളക്കാറില്ലെന്നായിരുന്നു മുരളിയുടെ മറുപടി.